കൊല്ലം∙ പൊട്ടിപ്പൊളിഞ്ഞ തീരദേശ റോഡ് വില്ലനായി. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതോടെ വീട്ടിൽ കുഴഞ്ഞു വീണ് മുൻ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
ജില്ലാ അർബൻ ബാങ്കിൽ നിന്നു വിരമിച്ച ഇരവിപുരം ഗാർഫിൽ നഗറിൽ ചാൾസ് ഡൊമിനിക്കാണ് (61) മരിച്ചത്. സംസ്കാരം നടത്തി.
ഭാര്യ: ജെസ്ഫിൻ. മക്കൾ: ജോബിൻ, ഫെബിൻ.
ചൊവ്വാഴ്ച രാത്രി ഒന്നരയ്ക്കാണ് ചാൾസ് ഡൊമിനിക്കിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ആശുപത്രിയിൽ കൊണ്ടു പോകാനായി വാഹനങ്ങൾ വിളിച്ചപ്പോൾ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പോകാൻ ഡ്രൈവർമാർ വിസമ്മതിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. അവശനായ അച്ഛനെ ഒടുവിൽ മക്കൾ ബൈക്കിൽ ഇരുത്തി ക്ലാവർ ജംക്ഷൻ വരെ എത്തിച്ചു.
അവിടെ നിന്നും വനിതാ ഒാട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തിൽ ചാൾസ് ഡൊമിനിക്കിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് ജീവൻ നഷ്ടമായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
3 മാസത്തിനിടെ നഷ്ടപ്പെട്ടത് രണ്ട് ജീവൻ
തീരദേശ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നതിടെ 3 മാസത്തിനിടെ നഷ്ടപ്പെട്ടത് രണ്ട് ജീവൻ.
കഴിഞ്ഞ സെപ്റ്റംബറിൽ കുരിശുംമൂടിന് സമീപത്തുള്ള സന്തോഷും ആശുപത്രിയിൽ സമയത്ത് എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണപ്പെട്ടിരുന്നു.
കൊണ്ടേത്ത് പാലം മുതൽ ഇരവിപുരം പള്ളിനേര് വരെ വരുന്ന ഭാഗത്തെ തീരദേശ റോഡിന്റെ നിർമാണമാണ് ഒന്നര വർഷമായി ഇഴഞ്ഞു നീങ്ങുന്നത് . ഹാർബർ എൻജിനീയറിങ് വകുപ്പിനാണ് നിർമാണ ചുമതല.
തീരദേശ റോഡ് തകർന്ന കുരിശുംമൂട്, ക്ലാവർ മുക്ക് ഭാഗത്ത് തീരത്തോട് ചേർന്ന് പാറയും കമ്പികളും കൊണ്ട് കോൺക്രീറ്റ് ഭിത്തി കെട്ടി തീരം ബലപ്പെടുത്തുന്ന ജോലികൾ ജൂണിൽ പൂർത്തിയായിരുന്നു.
എന്നാൽ ടെട്രാപോഡുകൾ നിരത്തുന്നതും പുലിമുട്ടുകൾ ബലപ്പെടുത്തുന്ന ജോലികളും അവശേഷിക്കുകയാണ്. 2024 നവംബർ മുതലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
2025 അവസാനത്തോടെ നിർമാണം പൂർത്തിയായി റോഡ് ടാറിങ് നടത്തുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

