അപേക്ഷ ക്ഷണിച്ചു
കൊല്ലം∙സെന്റർ ഫോർ കമ്യൂണിറ്റി റിസർച് ആൻഡ് ഡവലപ്മെന്റിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടപ്പാക്കുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി.
അവസാനതീയതി: ഡിസംബർ 31. www.src.kerala.gov.in എന്ന് സൈറ്റിലൂടെ ഒാൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ,സിസിആർഡി, അയത്തിൽ ,കൊല്ലം. 9447462472.
ഓട്ടമൊബീൽ എൻജിനീയറിങ്
കൊല്ലം∙ പുനലൂർ സർക്കാർ പോളിടെക്നിക് കോളജിൽ ഒരു വർഷത്തെ പ്രഫഷനൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ആൻഡ് ഓട്ടമൊബീൽ എൻജിനീയറിങ് കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 17 രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും.
7736220294, 7907114230.
കവിയരങ്ങ് 16ന്
കൊല്ലം∙നിറവ് സാഹിത്യ സംഘടനയുടെ നേതൃത്വത്തിൽ 16ന് ഉച്ചയ്ക്ക് 2ന് ഡീസന്റ് മുക്കിലുള്ള സ്വരാഞ്ജലി മ്യൂസിക് ഹാളിൽ പുസ്തക അവലോകനവും കവിയരങ്ങും നടത്തും. കവി പ്രഫ.അരുൺ കോളശ്ശേരിൽ ഉദ്ഘാടനം നിർവഹിക്കും.
സാഹിത്യകാരൻ എ. റഹീംകുട്ടി അധ്യക്ഷത വഹിക്കും.
സി.എസ്.ഗീത രചിച്ച ‘അരയാലിലയിൽ ഒന്ന്’ എന്ന കാവ്യസമാഹാരമാണ് ചർച്ച ചെയ്യുന്നത്. കവിയരങ്ങ് സീന രവി വള്ളിക്കുന്നം ഉദ്ഘാടനം ചെയ്യും.
കവി രാജൻ.പി തോമസ് അധ്യക്ഷത വഹിക്കും.
യോഗം നാളെ
കൊല്ലം∙ കാട്ടിൽ മേക്കതിൽ ദേവിക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായ ഒരുക്കങ്ങൾ വിലയിരുത്താൻ നാളെ വൈകിട്ട് മൂന്നിന് അഡിഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ ചേംബറിൽ യോഗം ചേരും.
രക്തദിന ക്യാംപ് നാളെ
പട്ടാഴി∙ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ രക്തദിന ക്യാംപ് സംഘടിപ്പിക്കും. രാവിലെ 9.30ന് തുടങ്ങി 12.30ന് സമാപിക്കും.
ഐഎഎസ്, ഐപിഎസ് അവബോധ പരിശീലനം ഇന്ന്
കരവാളൂർ ∙ ഐഎഎസ്, ഐപിഎസ് തുടങ്ങിയ മത്സര പരീക്ഷകളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാകുന്നതിന് വേണ്ടിയുള്ള പരിശീലനം കരവാളൂർ ഓക്സ്ഫഡ് സ്കൂളിൽ ആരംഭിക്കുന്നു.
ഇന്ന് 2ന് സ്കൂളിൽ സംസ്ഥാന കോളജ് എജ്യുക്കേഷൻ ഡയറക്ടർ കെ.സുധീർ പരിശീലന പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഹൈസ്കൂൾ തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കാണ് പരിശീലനം.
സിവിൽ സർവീസ് ലക്ഷ്യമിടുന്ന കുട്ടികൾക്ക് ആവശ്യമായ നൈപുണ്യ വികസനമാണ് ഈ പരിശീലനത്തിന്റെ പ്രധാന ഉദ്ദേശം. ഒരു വർഷം നീണ്ടുനിൽക്കുന്ന കാലയളവിൽ 75 മണിക്കൂർ ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകളാണ് കുട്ടികൾക്ക് ലഭിക്കുന്നത്.
തിരുവനന്തപുരം ആസ്ഥാനമായ ഗ്യാലന്റ് ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നത്. പ്ലസ്ടുവിന് ശേഷമുള്ള ഏത് മത്സര പരീക്ഷകൾക്കും തയാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിലായിരിക്കും പരിശീലനം നൽകുന്നതെന്ന് പ്രിൻസിപ്പൽ ജേക്കബ് ജോർജും മാനേജർ അനിൽകുമാറും അറിയിച്ചു.
കരുനാഗപ്പള്ളിയിൽ ഇന്ന് കടകൾ അടച്ചിടും
കരുനാഗപ്പള്ളി ∙കഴിഞ്ഞ ദിവസം അന്തരിച്ച താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് പുളിമൂട്ടിൽ ബാബുവിനോടുള്ള ആദര സൂചകമായി ഇന്ന് വൈകിട്ട് 3 മണി വരെ കരുനാഗപ്പള്ളിയിൽ കടകൾ അടച്ചിടുമെന്നു താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സുധീർ ചോയ്സും സെക്രട്ടറി രഞ്ജീവ് ശേഖറും അറിയിച്ചു.
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ്
കുന്നിക്കോട് ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട്ട് കോമിനെ കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം. കുന്നിക്കോട് ജംക്ഷനിൽ പട്ടാഴി റോഡിനു സമീപമുള്ള അക്ഷയ സെന്ററിൽ ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ്.
വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം ആണ് എം ഫോർ മാരി ഡോട്ട് കോമിനുള്ളത്. ഫോൺ: 9074556548.
കുണ്ടറ ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട്ട് കോമിനെ കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം. കുണ്ടറ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള മലയാള മനോരമ സബ് ഓഫിസിൽ ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ്.
വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം ആണ് എം ഫോർ മാരി ഡോട്ട് കോമിനുള്ളത്. ഫോൺ: 70126 67928.
വൈദ്യുതി മുടങ്ങും
കടപ്പാക്കട∙ വിളപ്പുറം നഗർ 9 മുതൽ 5 വരെ.
അയത്തിൽ∙ കാവയ്യം, മഠത്തിൽ, ശാന്തിത്തൊടി, തെങ്ങയ്യം, ഈഴവ പാലം 9 മുതൽ 5 വരെ. കരുത്തറ, വാഴയിൽ, വാഴയിൽ ന്യൂ, മുന്നണിക്കുളം, തെക്കേക്കാവ്, മേടയിൽ 9 മുതൽ 11 വരെ.
കുണ്ടറ∙ മാമൂട്, ഐടിഐ, സാമിൽ, സത്യൻ മെമ്മോറിയൽ, തോട്ടുംകര, മുകളുവിള എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ. കാഞ്ഞിരംകുഴി∙ മുണ്ടയ്ക്കൽ ചർച്ച് ട്രാസ്ഫോമർ പരിധിയിൽ രാവിലെ 8.30 മുതൽ 5.30 വരെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

