കൊല്ലം∙ തദ്ദേശ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പണം ഇന്ന് തുടങ്ങവേ കോർപറേഷനിൽ സ്ഥാനാർഥികൾ കളം നിറയുന്നു. ഇടതുമുന്നണി 54 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
യുഡിഎഫ് 54 ഡിവിഷനിൽ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കി. കോർപറേഷനിൽ ബിജെപി ഇന്നലെ 15 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ചു.
ഇതോടെ 36 ഡിവിഷനിൽ സ്ഥാനാർഥികളായി. ജില്ലാ പഞ്ചായത്തിൽ 5 ഡിവിഷനിലും 5 ബ്ലോക്ക് പഞ്ചായത്തുകളിലായി 24 ഡിവിഷനിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
എൽഡിഎഫും യുഡിഎഫും ജില്ലാ പഞ്ചായത്തു സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
കോർപറേഷനിൽ സിപിഎം 36, സിപിഐ 17, ജനതാദൾ (എസ്), കേരള കോൺഗ്രസ് (എം), കേരളകോൺഗ്രസ് (ബി)– ഒന്നുവീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. യുഡിഎഫിൽ കോൺഗ്രസ്– 38, ആർഎസ്പി– 11, മുസ്ലിം ലീഗ് –5, ഫോർവേഡ് ബ്ലോക്ക്, കേരളകോൺഗ്രസ് (ജെ)– ഒന്നു വീതം സീറ്റുകളിൽ മത്സരിക്കും.
എൽഡിഎഫിൽ കേരളകോൺഗ്രസ് (എം), കേരള കോൺഗ്രസ് (ബി) എന്നിവരാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.
യുഡിഎഫിൽ മുസ്ലിം ലീഗ് ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുണ്ട്. കേരള കോൺഗ്രസിനു (ജേക്കബ്) നീക്കി വച്ചിട്ടുള്ള സീറ്റിലും സ്ഥാനാർഥി പ്രഖ്യാപനം നടക്കാനുണ്ട്.
ജില്ലാ പഞ്ചായത്തിൽ സീറ്റ് വച്ചുമാറണമെന്ന മുസ്ലിംലീഗിന്റെ ആവശ്യത്തിലും തീരുമാനമായിട്ടില്ല.
പരവൂർ നഗരസഭയിലും ചടയമംഗലം മണ്ഡലത്തിലും ലീഗിന്റെ സിറ്റിങ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതായും പരാതിയുണ്ട്.
സിപിഎം
കോർപറേഷനിൽ നിലവിലെ മുഴുവൻ കൗൺസിലർമാരെയും സിപിഎം ഒഴിവാക്കി. മുൻമേയർ വി.രാജേന്ദ്രബാബു, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.അനിരുദ്ധൻ, ജില്ലാ സമിതി അംഗവും മുൻ കൗൺസിലറുമായ എസ്.പ്രസാദ്, മുൻ കൗൺസിലിൽ സ്ഥിരം സമിതി അധ്യക്ഷന്മാരും ആയിരുന്ന പി.ജെ.രാജേന്ദ്രൻ, എം.എ.സത്താർ, മുതിർന്ന നേതാവ് എ.എം.ഇക്ബാൽ, യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ എ.വിഷ്ണു, ഗായകൻ ആശ്രാമം ഉണ്ണിക്കൃഷ്ണൻ, മുൻ കൗൺസിലർ ദീപ തോമസ് തുടങ്ങിയവർ സിപിഎം സ്ഥാനാർഥികളാണ്.
ആർഎസ്പിയിൽ നിന്നു സിപിഎമ്മിൽ ചേർന്ന മുൻ കൗൺസിലർമാരായ എസ്.മീനാകുമാരി, ബി.പ്രശാന്ത് എന്നിവർക്ക് സീറ്റ് ലഭിച്ചു.
സിപിഐ
മേയർ ഹണി ബഞ്ചമിൻ ഉൾപ്പെടെ 3 സീറ്റിങ് കൗൺസിലർമാർക്ക് സീറ്റ് നൽകി. സുജ, പ്രിജി എന്നിവരാണ് മറ്റു കൗൺസിലർമാർ.
മുൻ ഡപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്. എകെഎസ്ടിയു സംസ്ഥാന മുൻ സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ, മുൻ കൗൺസിലർമാരായ അഡ്വ.
സൈജു, വിനിത വിൻസന്റ്, മുൻ ഡപ്യൂട്ടി മേയർ കൊല്ലം മധുവിന്റെ ഭാര്യ പി.ഉഷാകുമാരി എന്നിവർക്ക് സീറ്റ് നൽകിയിട്ടുണ്ട്.
കോൺഗ്രസ്
കോർപറേഷനിൽ മൂന്നാം ഘട്ടമായി ഇന്നലെ 6 സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു. ഇതോടെ കോൺഗ്രസ് മത്സരിക്കുന്ന 38 സീറ്റിലും സ്ഥാനാർഥി നിർണയം പൂർത്തിയായി.
മുൻ കൗൺസിലർ ലൈലകുമാരി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക് എന്നിവർ പട്ടികയിലുണ്ട്.
ബിജെപി
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾ; നെടുമ്പന– പന്നിമൺ രാജേന്ദ്രൻ, ഇത്തിക്കര– എസ്.വി.അനിത് കുമാർ, കല്ലുവാതുക്കൽ– ബൈജു ലക്ഷ്മണൻ, കുണ്ടറ– ആർ.രാജി, തേവലക്കര– രാജീവ് ആർ.കൃഷ്ണ. ബ്ലോക്ക് പഞ്ചായത്തുകൾ:
ഓച്ചിറ ബ്ലോക്ക്: അഡ്വ.
കെ.എസ്. കാർത്തിക് (തഴവ).
ചിറ്റുമല ബ്ലോക്ക്: എ. സുജിത് (അഷ്ടമുടി), എസ്.വി, ജിജി (പ്രാക്കുളം), രതീഷ് (പനയം), അനന്ത കൃഷ്ണൻ (പെരുമൺ), രജനി ഷാജി (താന്നിക്ക മുക്ക്), എ.ആർ.
സ്വപ്ന (ചന്ദനത്തോപ്പ്), ആർ. രമ്യ (കേരളപുരം), എം.
സുനിൽ കുമാർ (വെള്ളിമൺ) മുഖത്തല ബ്ലോക്ക്: അനിൽ കുമാർ (ഇളമ്പള്ളൂർ), ബിനു കുമാർ (പെരുമ്പുഴ), സുധീഷ് ദാസ് (ഉമയനല്ലൂർ), ജയപ്രകാശ് (കൊട്ടിയം), ആര്യ ജി. ചന്ദ്രൻ (തൃക്കോവിൽവട്ടം), സന്തോഷ് മാമ്പുഴ (കൊറ്റങ്കര), എസ്.
സജിത (പേരൂർ). ഇത്തിക്കര ബ്ലോക്ക്: സരോജിനി ദാസ് (ആദിച്ചനല്ലൂർ), ഇടനാട് (പി.
സ്മിത), എസ്. സുരേഷ് കുമാർ (ചാത്തന്നൂർ), എൽ.
രാഗിണി (നെടുങ്ങോലം). ചവറ ബ്ലോക്ക്: സി.
രാജീവ് (തേവലക്കര), വി. ദിനേശ് കുമാർ (അരിനല്ലൂർ), ബിധു പ്രസാദ് (കോയിവിള), വി.ടി.
രാജു (വടക്കുംതല). മുൻ കേന്ദ്രമന്ത്രി വി.
മുരളീധരൻ ആണ് രണ്ടാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി, തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സെക്രട്ടറി എ.ജി.ശ്രീകുമാർ, അയത്തിൽ അപ്പുക്കുട്ടൻപിള്ള, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രകാശ് പാപ്പാടി, വി.എസ്.ജിതിൻ ദേവ് എന്നിവർ പ്രസംഗിച്ചു.
പട്ടത്താനം ഡിവിഷൻ: എൽഡിഎഫിൽ പൊട്ടിത്തെറി
കൊല്ലം∙ കോർപറേഷനിൽ പട്ടത്താനം ഡിവിഷനിൽ ഇടതുമുന്നണി സ്ഥാനാർഥി നിർണയത്തിൽ പൊട്ടിത്തെറി. സിപിഐ പള്ളിമുക്ക് ലോക്കൽ കമ്മിറ്റി അംഗവും വെളിയിൽ കുളങ്ങര ബ്രാഞ്ച് സെക്രട്ടറിയുമായ കെ.സുനിൽ പാർട്ടിയിൽ നിന്നു രാജിവച്ചു.
മണ്ഡലം കമ്മിറ്റിയിലെ 2 അംഗങ്ങൾ രാജി ഭീഷണി മുഴക്കി. പാർട്ടിക്കും നേതാക്കൾക്കും എതിരെ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ അവഹേളനം നടത്തുന്നയാളെ എന്ത് അടിസ്ഥാനത്തിലാണ് സ്ഥാനാർഥി ആക്കിയതെന്നു രാജിക്കത്തിൽ ചോദിക്കുന്നു. സമ്മേളന കാലത്ത് ഉൾപ്പെടെ 2 വർഷമായി പാർട്ടിയുടെ ഒരു പ്രവർത്തനത്തിലും സ്ഥാനാർഥി പങ്കെടുക്കാറില്ലെന്നും രാജിക്കത്തിൽ പറയുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

