പുനലൂർ ∙ വെഞ്ചേമ്പ് പിനാക്കിൾ വ്യൂ പച്ചമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കിലോമീറ്റർ ഓളം ദൂരത്തിൽ കനത്ത നാശനഷ്ടം. കൂടുതൽ വീടുകൾ ഇല്ലാത്ത ഭാഗമായിതിനാൽ ആളപായം ഉണ്ടായില്ല.
താലൂക്കിൽ തെന്മല, ആര്യങ്കാവ് കുളത്തൂപ്പുഴ പഞ്ചായത്തു പ്രദേശങ്ങൾ മാത്രമാണ് നിലവിൽ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലുള്ള പ്രശദേശങ്ങളായി പ്രഖ്യാപിച്ചിരുന്നത്. മൂന്നു മണിക്കൂർ തുടർച്ചയായി പെയ്ത മഴയുടെ പിന്നാലെയാണ് മൂന്ന് ഏക്കറേളം വിസ്തൃതിയുള്ള കൂറ്റൻ പാറയുടെ മുകൾഭാഗത്ത് കൃഷിഭൂമി പൂർണമായി ഇടിഞ്ഞ് ഒഴുകിയത്.
നൂറോളം റബർ മരങ്ങളും വാഴകളും ഉരുൾപൊട്ടലിൽ നശിച്ചു. ഇവിടുത്തെ പ്രധാനതോടുവരെയുള്ള ഭാഗത്തെ കൃഷിയിടങ്ങളിൽ ഉരുൾപൊട്ടിയ മണ്ണും എക്കലും അടിഞ്ഞിരിക്കുകയാണ്.
ഈ ഭാഗത്ത് നാല് അതിഥി തൊഴിലാളികൾ താമസിച്ചിരുന്നെങ്കിലും ഇവർ ദീപാവലിക്ക് നാട്ടിൽ പോയിരിക്കുകയായിരുന്നു.
ഇരുമ്പുന്ന ശബ്ദത്തോടെ മലയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നതോടെ സമീപത്തെ വെഞ്ചേമ്പ് പുളിമൂട്ടിൽ മേലേതിൽ മണിയും കുടുംബവും രാത്രി തന്നെ മാറിത്താമസിച്ചിരുന്നു. കരവാളൂർ –അഞ്ചൽ പഞ്ചായത്തുകളെ വേർതിരിക്കുന്ന റോഡ് കടന്നുപോകുന്നത് ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തിന് തൊട്ടുമുകൾ ഭാഗത്ത് കൂടിയാണ്.
ഈ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഇവിടെ സമാന സ്വഭാവമുള്ള മറ്റു കുന്നുകൾ ഉള്ളതിനാൽ മേഖലയിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്.
ഗതാഗത സൗകര്യം ഇല്ലാത്ത ഭാഗമായതിനാൽ സ്ഥലം സന്ദർശിച്ചവർക്ക് ചെളിയിലൂടെ കിലോമീറ്റർ നടക്കേണ്ട സ്ഥിതിയായിരുന്നു ഇന്നലെ.
കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതികാമ്മ, ഗ്രാമപ്പഞ്ചായത്ത് അംഗം എസ്.പ്രദീപ്, വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്ത് സന്ദർശനം നടത്തി.
തുടർന്നും ഉരുൾപൊട്ടൽ സാധ്യത ഉണ്ടോ എന്ന് ശാസ്ത്രീയ പഠനം നടത്താൻ ജിയോളജി അടക്കമുള്ള വകുപ്പുകൾക്ക് ശുപാർശ നൽകുമെന്ന് സ്ഥലം സന്ദർശിച്ച പുനലൂർ തഹസിൽദാർ അജിത് ജോയ് പറഞ്ഞു. ഇതിനിടെ കനത്ത മഴയിൽ വെഞ്ചേമ്പ്, കോലിയക്കോട്, തോയിത്തല, തേവിയോട് തോടുകളിൽ ജലനിരപ്പ് കൂടുകയും മട പൊട്ടുകയും ചെയ്തതോടെ വെഞ്ചേമ്പ് മാർക്കറ്റ് ഭാഗം പൂർണമായി വെള്ളത്തിനടിയിലായി.
ഗതാഗതവും സ്തംഭിച്ചു. ഇവിടെ റേഷൻ കടയിൽ വെള്ളം കയറി അരിച്ചാക്കുകൾ നശിച്ചു.
ഇവിടെ ജനസേവന കേന്ദ്രത്തിലും മാവേലി സ്റ്റോർ അടക്കം നിരവധി സ്ഥാപനങ്ങളിലും വെള്ളം കയറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]