അധ്യാപക ഒഴിവ്
മയ്യനാട് ∙ വെള്ളമണൽ ഗവ.എച്ച്എസ്എസിൽ എൽപിഎസ്ടി, യുപിഎസ്ടി താൽക്കാലിക ഒഴിവുകളിലേക്കു നാളെ രാവിലെ 11ന് അഭിമുഖം നടക്കും.
അഭിമുഖം 18നും 19നും
കൊല്ലം∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ അർധ സമയ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്കുള്ള അഭിമുഖം 18, 19 തീയതികളിൽ പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫിസിൽ നടത്തും. പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്ത പ്രവേശന ടിക്കറ്റും, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ സഹിതം നിർദിഷ്ടസമയത്ത് ഹാജരാകണം.
അറിയിപ്പ് ലഭിക്കാത്തവർ ജില്ലാ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ:0474 2743624.
അഭിമുഖം നാളെ
കൊല്ലം∙ ജില്ലയിലെ സർക്കാർ/എയ്ഡഡ് ഐടിഇകളിലെ ഡിഎൽഎഡ്.
2025-2027 സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10 മുതൽ തേവള്ളി മലയാളിസഭ എൻഎസ്എസ് യുപി സ്കൂളിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
റാങ്ക് ലിസ്റ്റ് ddeklm.blogspot.com ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹ്രസ്വകാല കോഴ്സ്
പുനലൂർ ∙ ഗവ. പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സെല്ലിന്റെ നേതൃത്വത്തിൽ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഇലക്ട്രിക്കൽ വയർമാൻ. (10 മാസം), മൊബൈൽ ഫോൺ ടെക്നോളജി.
(4 മാസം) ബ്യൂട്ടിഷ്യൻ ആൻഡ് കോസ്മറ്റോളജി , പ്രഫഷനൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ആൻഡ് ഓട്ടമൊബീൽ എൻജിനീയറിങ്. (1 വർഷം) 7736220294, 7907114230.
ഡിപ്ലോമ കോഴ്സ്
കൊല്ലം∙ കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചിലേക്ക് സർക്കാർ, അർധ സർക്കാർ, പൊതു മേഖല ജീവനക്കാർക്ക് സായാഹ്ന ബ്രാഞ്ചിലെ ഡിപ്ലോമ കോഴ്സിന് ചേരാൻ അവസരം.
15 വരെ polyadmission.org മുഖേനയോ അല്ലെങ്കിൽ കോളജിലോ അപേക്ഷ സമർപ്പിക്കാം. ഒന്നാം വർഷ റഗുലർ പ്രവേശനത്തിനും, ലാറ്ററൽ എൻട്രി സ്കീമിലേക്കും 15 വരെ അപേക്ഷിക്കാം.
നിലവിൽ റാങ്ക് ലിസ്റ്റിൽ ഉള്ളവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. എസ്സി/എസ്ടി വിഭാഗങ്ങൾക്ക് 50 ശതമാനം സീറ്റ് സംവരണമുണ്ട്. ഫോൺ: 9447488348, 8547005083.
കരുനാഗപ്പള്ളി ∙ മോഡൽ പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചിലേക്ക് സർക്കാർ, അർധ സർക്കാർ, പൊതു മേഖല ജീവനക്കാർ എന്നിവർക്ക് സായാഹ്ന ബ്രാഞ്ചിലേക്കുള്ള ഡിപ്ലോമ കോഴ്സിന് ചേരാൻ അവസരം. നാളെ വരെ polyadmission.org എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയോ കോളജിൽ നേരിട്ട് എത്തിയോ അപേക്ഷ നൽകാം.
ഒന്നാം വർഷ റഗുലർ പ്രവേശനത്തിനും രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്ന ലാറ്ററൽ എൻട്രി സ്കീമിലേക്കും യോഗ്യതയുള്ളവർക്ക് നാളെ വരെ അപേക്ഷിക്കാം. നിലവിൽ റാങ്ക് ലിസ്റ്റിലുള്ളവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല.
എസ്സി /എസ്ടി വിഭാഗങ്ങൾക്ക് 50% സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. 9447488348, 8547005083.
ഐടിഐ സീറ്റ് ഒഴിവ്
ചവറ∙ എൻഎസ്എൻഎസ്എം ഐടിഐയിൽ ഇലക്ട്രിഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് ഡീസൽ, ഫിറ്റർ എന്നിവയിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. 9400704683
ഫിസിയോതെറപ്പി ക്യാംപ്
കൊല്ലം ∙ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിന് സമീപത്തെ ഹരിത ഫിസിയോതെറപ്പി ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ 16ന് രാവിലെ 8 മുതൽ സൗജന്യ ഫിസിയോതെറപ്പി ക്യാംപ് നടത്തും. 9309542331, 8089091011.
ടാപ്പിങ് പരിശീലനം
പൂവറ്റൂർ കിഴക്ക്∙ റബർ ഉൽപാദക സംഘത്തിന്റെയും റബർ ബോർഡ് കൊട്ടാരക്കര റീജനിൽ ഓഫിസിന്റെയും നേതൃത്വത്തിൽ നാളെ 9 ന് പൂവറ്റൂർ കിഴക്ക് റബർ ഉൽപാദക സംഘത്തിൽ 8 ദിവസത്തെ ടാപ്പിങ് പരിശീലനം നൽകും.
കർഷകർക്കും ടാപ്പിങ് തൊഴിലാളികൾക്കും പങ്കെടുക്കാം. റബർ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യാമെന്ന് റബർ ഉൽപാദക സംഘം പ്രസിഡന്റ് കലയപുരം എൻ.
ശിവൻ പിള്ള അറിയിച്ചു.
സ്കോറർ ക്ലിനിക്
കൊല്ലം ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 28നു കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്കെവിവിഎച്ച്എസ്എസിൽ സ്കോറർ ക്ലിനിക് സംഘടിപ്പിക്കും. പങ്കെടുക്കാൻ താൽപര്യമുള്ള 26നു വൈകിട്ടു 4നു മുൻപ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം.
8943785020.
ബൈബിൾ ക്വിസ് മത്സരം 20ന്
കുണ്ടറ ∙ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കുണ്ടറ ബ്രാഞ്ച് സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് മത്സരം 20ന് ഉച്ചയ്ക്ക് 1.30നു കുണ്ടറ ശാലേം മാർത്തോമ്മാ പള്ളിയിൽ നടക്കും. പുറപ്പാട്, അപ്പോസ്തല പ്രവൃത്തികൾ എന്നീ പുസ്തകങ്ങളിൽ നിന്നാണു ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നത്.
സബ് ജൂനിയർ (13 വയസ്സിൽ താഴെ), ജൂനിയർ (13 മുതൽ 20 വയസ്സ് വരെ), സീനിയർ (20 വയസ്സിനു മുകളിൽ) എന്നീ വിഭാഗങ്ങളിൽ 3 അംഗങ്ങളുള്ള ടീമുകൾക്കു മത്സരത്തിൽ പങ്കെടുക്കാം. ഓരോ വിഭാഗത്തിലും ആദ്യ 3 സ്ഥാനം നേടുന്നവർക്കു കാഷ് അവാർഡും ട്രോഫിയും നൽകും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. 9039405696.
‘കണക്ട് കുണ്ടറ’ നാലാം ഘട്ടം ഉദ്ഘാടനം നാളെ
കുണ്ടറ∙ പി.സി.
വിഷ്ണുനാഥ് എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിയായ കണക്ട് കുണ്ടറയുടെ നാലാം ഘട്ടം ഉദ്ഘാടനം നാളെ എംജിഡി ഹയർ സെക്കൻഡറി സ്കൂളിൽ രാജു നാരായണസ്വാമി നിർവഹിക്കും. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കും.
ഹയർ സെക്കൻഡറി കൊമേഴ്സ് വിദ്യാർഥികൾക്കായി കണക്ട് വിങ് കരിയർ കെഡറ്റ്സ് കോൺക്ലേവ് ഉണ്ടാകും. 75938 83219.
ഗതാഗത നിയന്ത്രണം
ശാസ്താംകോട്ട
∙ ഞാങ്കടവ്– ഐവർകാല– പാക്കിസ്ഥാൻ മുക്ക് പ്രധാന പാതയുടെ നവീകരണം നടക്കുന്നതിനാൽ നാളെ മുതൽ റോഡിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്നു പൊതുമരാമത്ത് അസിഎൻജിനീയർ അറിയിച്ചു.
അസനാരു റെയിൽവേ ഗേറ്റ് അടച്ചിടും
കൊല്ലം ∙ വർക്കലയ്ക്കും പരവൂരിനും ഇടയിലുള്ള അസനാരു റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികളുടെ ഭാഗമായി നാളെ രാവിലെ 8 മുതൽ 16നു വൈകിട്ട് 6 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് കടയ്ക്കലിൽ ഇന്നുകൂടി
കടയ്ക്കൽ ∙ മലയാള മനോരമ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ച് കൂടുതൽ അറിയാനും ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം കടയ്ക്കൽ ചന്ത ജംക്ഷനിൽ നടക്കുന്ന കടയ്ക്കൽ ഫെസ്റ്റ് 2025ൽ ഒരുക്കുന്നു. ഇന്ന് രാവിലെ 12 മുതൽ രാത്രി 10 വരെയാണ് റജിസ്ട്രേഷൻ ഡ്രൈവ്. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളികളെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം എം ഫോർ മാരിക്ക് ഉണ്ട്. വിവരങ്ങൾക്ക് 9074556548.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]