കൊല്ലം ∙ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും ജില്ലയെ അമ്പാടിയാക്കി മാറ്റുന്ന ശ്രീകൃഷ്ണ ജയന്തി ഇന്ന്. വീഥികളിൽ ശോഭായാത്രകൾ അഴകിന്റെ പീലിക്കുടകൾ നിവർത്തുന്ന കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് നാട്.
ബാലഗോകുലങ്ങളുടെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്. അഷ്ടമിരോഹിണി ആഘോഷങ്ങൾക്കായി ക്ഷേത്രങ്ങളും ഒരുങ്ങി.
ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, പാൽപായസ പൊങ്കാല, ഉറിയടി, ഘോഷയാത്ര, ജന്മാഷ്ടമി പൂജ, കലാപരിപാടികൾ എന്നിവ നടക്കും.
ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രം, ഓച്ചിറ പ്രയാർ ശക്തികുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, നെടുമ്പന ശ്രീകൃഷ്ണ ക്ഷേത്രം, മുഖത്തല ശ്രീകൃഷ്ണ ക്ഷേത്രം, പുനലൂർ പുതിയിടം ശ്രീകൃഷ്ണ ക്ഷേത്രം, കൊട്ടാരക്കര കുലശേഖരപുരം ശ്രീകൃഷ്ണ ക്ഷേത്രം, തൃക്കണ്ണമംഗൽ ശ്രീകൃഷ്ണ ക്ഷേത്രം, പാരിപ്പള്ളി പാമ്പുറം വിഷ്ണുപുരം ക്ഷേത്രം, കിളികൊല്ലൂർ കാവനാട്ട് ശ്രീകൃഷ്ണക്ഷേത്രം, പട്ടത്താനം ശ്രീകൃഷ്ണ ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെല്ലാം അഷ്ടമിരോഹിണി ഉത്സവം നടക്കും.
ബാലഗോകുലത്തിന്റെ ജില്ലയിലെ കേന്ദ്രങ്ങളിൽ മഹാശോഭായാത്രകൾ നടക്കും. ‘ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ’ എന്നതാണ് ഈ വർഷത്തെ ഗോകുല സന്ദേശം.
കൊല്ലം, ശക്തികുളങ്ങര,, ഇളമ്പള്ളൂർ, പാരിപ്പള്ളി, ചാത്തന്നൂർ എന്നിവിടങ്ങിലെ മഹാശോഭയാത്രകൾ ഉൾപ്പെടെ കൊല്ലം മഹാനഗറിൽ 96 ശോഭായാത്രകൾ നടക്കും. പുനലൂർ താലൂക്കിൽ 25 മഹാശോഭായാത്രകൾ.
കരവാളൂരിൽ പടിഞ്ഞാറ്റിൻകര മഹാദേവ ക്ഷേത്രം, മുരിക്കോലിൽ കാവിൽ ശ്രീപാർവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ചെറു ശോഭായാത്രകൾ കരവാളൂർ ജംക്ഷനിൽ സംഗമിച്ച് കരവാളൂർ പീടിക ഭഗവതി ക്ഷേത്രത്തിൽ സമാപിക്കും.
അഞ്ചൽ അഗസ്ത്യക്കോട് അമ്പലംമുക്ക്, തഴമേൽ ചാവരുകാവ്, പനയഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ അഞ്ചൽ ആർഒ ജംക്ഷനിൽ സംഗമിച്ച് മഹാശോഭയാത്രയായി തഴമേൽ ആയിരവില്ലി ക്ഷേത്രത്തിൽ സമാപിക്കും. ചാത്തന്നൂർ കോയിപ്പാട് രണ്ടാലുംമൂട്ടിൽ നിന്ന് ആരംഭിച്ച് മേലേവിള ജംക്ഷൻ വഴി കാഞ്ഞിരംവിള ക്ഷേത്രത്തിൽ അവസാനിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]