കൊല്ലം ∙ നൂലും വരയും കൊണ്ട് രണ്ട് അമ്മമാർ തീർക്കുന്ന കലാവിസ്മയങ്ങളുടെ പ്രദർശനത്തിന് തുടക്കം. റിട്ട.
കോളജ് പ്രഫ.ശാന്തകുമാരിയും വീട്ടമ്മയായ ഉമ റാണി ഷൺമുഖവുമാണ് ആശ്രാമം 8 പോയിന്റ് ആർട് കഫെയിൽ കലാവിരുതിന്റെ മേളയൊരുക്കുന്നത്. ചിത്രങ്ങളോടും തുന്നലുകളോടുമുള്ള ഇഷ്ടവും താൽപര്യവും വിടാതെയാണ് ജീവിതത്തിന്റെ സായാഹ്നത്തിലും ഇരുവരും മേഖലയിൽ സജീവമാകുന്നത്.
കൊല്ലം ഷൺമുഖം സ്റ്റുഡിയോ ഉടമ പരേതനായ രവി സുന്ദറിന്റെ ഭാര്യയാണ് ഉമാറാണി. ടികെഎം ആർട്സ് കോളജിലെ അധ്യാപികയായിരുന്നു പ്രഫ.
ശാന്തകുമാരി.
മാസങ്ങളുടെ സൂക്ഷ്മതയും ശ്രദ്ധയും കൊണ്ട് മാത്രം പൂർത്തിയാക്കാൻ കഴിയുന്ന ചിത്ര തുന്നൽ ക്രോസ് സ്റ്റിച്ച് സങ്കേതത്തിൽ 30 ഇഞ്ച് 45 വലുപ്പത്തിൽ മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളിൽ തുന്നിയെടുത്ത ഇന്ത്യൻ ഭരണഘടനയുടെ ആമുഖവും ഇരുപതിലധികം പാറ്റേണുകളും ഡിസൈനുകളുമാണ് ഉമാറാണിയുടെ പ്രദർശനത്തിൽ അണിനിരക്കുന്നത്. പ്രകൃതി ദൃശ്യങ്ങളും കഥകളിയും ബുദ്ധനും കൃഷ്ണനുമാണ് ശാന്തകുമാരിയുടെ കരവിരുതിൽ ദൃശ്യവിരുന്നായി മാറുന്നത്.
ശാന്തകുമാരി ടീച്ചർ വരച്ച തങ്ങൾ കുഞ്ഞ് മുസല്യാരുടെ ചിത്രം മുഖ്യാതിഥി ടികെഎം ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസല്യാർക്ക് നൽകി ചലച്ചിത്ര സംവിധായകൻ അനിൽ മുഖത്തല പ്രദർശനം ഉദ്ഘാടനം ചെയ്തു.
ടികെഎം ആർട്സ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സി.കെ.ജി.നായർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ നന്ദകുമാർ കടപ്പാൽ, കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എം.
ഭാസ്കരൻ നായർ, പ്രദർശനത്തിന്റെ കോഓർഡിനേറ്റർ കണ്ണൻ ഷൺമുഖം എന്നിവർ പ്രസംഗിച്ചു. രാവിലെ 11 മുതൽ വൈകിട്ട് 7 വരെ നടക്കുന്ന പ്രദർശനം ഇന്ന് അവസാനിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]