ചാത്തന്നൂർ∙ വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണയാളും രക്ഷപ്പെടുത്താൻ ഇറങ്ങിയ യുവാവും കയർപൊട്ടി വീണു മരിച്ചു. ഇന്നലെ വൈകിട്ട് 5ന് കല്ലുവാതുക്കൽ മണ്ണയത്താണ് നാടിനെ നടുക്കിയ അപകടം.
വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ കല്ലുവാതുക്കൽ മണ്ണയം തൊടിയിൽ വീട്ടിൽ വിഷ്ണു (23), രക്ഷിക്കാൻ ശ്രമിച്ച മയ്യനാട് ധവളക്കുഴി കണ്ണാപുല്ലുവിള വീട്ടിൽ ഹരിലാൽ (25) എന്നിവരാണു മരിച്ചത്.
വീടിനു സമീപത്തെ കിണറ്റിൽ നിന്ന് വെള്ളം കോരുകയായിരുന്നു വിഷ്ണു. ഇതിനിടെ കപ്പി കെട്ടിയിരുന്ന തടി ഒടിഞ്ഞു വീണാണ് വിഷ്ണു കിണറ്റിലേക്കു വീണത്.
സംഭവം കണ്ടു വീട്ടുകാർ നിലവിളിച്ചപ്പോൾ സമീപത്തു പ്രവർത്തിക്കുന്ന സ്വകാര്യ ഫുഡ് ഫാക്ടറിയിലെ ജീവനക്കാർ സംഭവ സ്ഥലത്തേക്ക് ഒാടിയെത്തി. തുടർന്ന് അഗ്നിരക്ഷാസേന എത്തുന്നതിനു മുൻപു തന്നെ ഫാക്ടറി ജീവനക്കാരനായ ഹരിലാൽ വിഷ്ണുവിനെ രക്ഷിക്കാനായി കിണറ്റിലേക്ക് ഇറങ്ങി. കിണറ്റിനുള്ളിൽ അവശനായി കിടന്ന വിഷ്ണുവിനെയും താങ്ങിയെടുത്തു ഹരിലാൽ കയറിൽ പിടിച്ച് മുകളിലേക്കു കയറുന്നതിനിടെ പകുതിക്കു വച്ച് കയർ പൊട്ടി ഇരുവരും വീണ്ടും കിണറ്റിലേക്കു വീഴുകയായിരുന്നു.
കിണറ്റിൽ കുടുങ്ങിക്കിടന്ന ഇരുവരെയും പരവൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി പുറത്തെടുത്തപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
പാരിപ്പള്ളി പൊലീസ് കേസെടുത്തു. സോമൻ പിള്ളയുടെയും ഷൈല കുമാരിയുടെയും മകനാണ് ഹരിലാൽ.
സഹോദരൻ: മണികണ്ഠൻ. വേണു–സുനിത ദമ്പതികളുടെ മകനാണ് വിഷ്ണു.
സഹോദരി: രേണുക. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]