കോട്ടവാസൽ∙ തമിഴ്നാട് അതിർത്തിയിലെ പുളിയറ എസ് വളവിൽ പാത തകർന്ന് അപകടക്കെണിയായതോടെ ഗതാഗതം താറുമാറായി. കുഴികളിൽ അകപ്പെട്ടും വളവു തിരിയുമ്പോൾ തകരാറിലായും ചരക്കുലോറികൾ അകപ്പെടുന്നതോടെ ഗതാഗതം സ്തംഭനം പതിവാണ്.
ഗതാഗതക്കുരുക്കഴിക്കാൻ സ്ഥാപിച്ച പൊലീസ് സഹായ കേന്ദ്രം നോക്കുകുത്തിയായതോടെ വാഹന നിയന്ത്രണം അവതാളത്തിലാണ്. പകൽ പൊലീസ് സേവനത്തിന് എത്താത്തതിനാൽ എസ് വളവിലെ ഗതാഗത നിയന്ത്രണം താറുമാറായിരിക്കുകയാണ്.
കുരുക്കഴിയാൻ വൈകുന്നതോടെ കോട്ടവാസലിലേക്കും പുളിയറയിലേക്കും വാഹനനിര നീളുന്നതിനാൽ കെഎസ്ആർടിസി അടക്കമുള്ള പൊതുഗതാഗതവും മറ്റു വാഹനങ്ങളും പെരുവഴിയിൽ അകപ്പെടുന്നതു പതിവായി.
പുളിയറ എസ് വളവ് മുതൽ കോട്ടവാസൽ വരെ തിരുമംഗലം ദേശീയപാതയുടെ തമിഴ്നാട് ഭാഗം പാടെ തകർന്നിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. ഒരു വർഷം മുൻപ് നവീകരിച്ച പാത ,അമിതലോഡുമായി എത്തുന്ന ചരക്കു വാഹനങ്ങളുടെ പോക്കുവരവിലാണ് ഇളകി തകർന്നത്.
പാതയുടെ തകർച്ചയിൽ സുരക്ഷ സംവിധാനങ്ങളിലെ പോരായ്മയും തിരിച്ചടിയായി.
അമിതലോഡുമായി പോകുന്ന ചരക്കുലോറികൾക്കും മറ്റും തമിഴ്നാട്ടിൽ വലിയ തുകയാണു പിഴയീടാക്കുന്നത്. അതേസമയം കേരളത്തിലേക്ക് അമിതലോഡ് കയറ്റി വന്നാൽ പിഴയില്ലാത്തതാണ് അമിതലോഡുകാർ പെരുകാൻ കാരണമെന്നാണു പരാതി.
കോട്ടവാസൽ പാതയുടെ വശത്തെ ഒാടകൾക്കു മേൽമൂടി സ്ഥാപിക്കാത്തതിനാൽ വാഹനങ്ങൾ ഒാടയിൽ അകപ്പെടുന്നു. സുരക്ഷ ഒാഡിറ്റിങ്ങിന്റെ ഭാഗമായി കോട്ടവാസൽ മുതൽ പുനലൂർ വരെയുള്ള ഭാഗത്ത് ഗതാഗത സുരക്ഷ മുന്നറിയിപ്പുകൾ സ്ഥാപിച്ചിരുന്നു.
അപകട ഭീഷണിയായ ഭാഗങ്ങളിൽ സോളർ ചുവപ്പ് ലൈറ്റുകളും പാതയോരത്ത് ക്രാഷ് ബാരിയറും (സുരക്ഷാ വേലി) സ്ഥാപിച്ചിട്ടുണ്ട്.
കൽപ്പാളി നിരത്തിയും കോൺക്രീറ്റിങ് ചെയ്തു നവീകരിച്ചിട്ടും വീണ്ടും അപകടക്കെണി രൂപപ്പെട്ട
മുരുകപ്പൻചാലിൽ പാലത്തിന്റെ ഇരുഭാഗത്തേയും കുഴികൾ അടയ്ക്കുന്ന ജോലിയും തുടങ്ങിയിട്ടുണ്ട്. ഇടപ്പാളയത്തും കഴുതുരുട്ടി 13 കണ്ണറ പാലത്തിന്റെ സമീപത്തും തകർന്ന പാതഭാഗം നീക്കി അടിത്തറ ബലപ്പെടുത്തി കൽപ്പാളിൽ നിരത്തി നവീകരണ ജോലികൾ തുടരുമ്പോഴും തമിഴ്നാട് ദേശീയപാത വിഭാഗം കോട്ടവാസൽ പുളിയറ പാതയുടെ രൂക്ഷമായ തകർച്ച പരിഹരിക്കുന്നതിൽ അലംഭാവം തുടരുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]