
ചവറ∙ കരയോഗ അംഗങ്ങളുടെ കൂട്ടായ്മയിൽ നിർധന കുടുംബത്തിനു വീടൊരുങ്ങി. ചവറ കോട്ടയ്ക്കകം 2141–ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റെയും നേതൃത്വത്തിലാണു ഒരു കുടുംബത്തിനു വീടു നിർമിച്ചു നൽകുന്നത്.
പയ്യലക്കാവ് രചനയിൽ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രാധാദേവിയുടെ ഓർമയ്ക്കായി മക്കൾ നൽകിയ സഹായത്തിനൊപ്പം കരയോഗവും ചേർന്നതോടെയാണ് അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് വീടായത്.
കരയോഗ അംഗങ്ങളായ 200 പേരും പിന്തുണച്ചതോടെ ഹാബിറ്റാറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.ശങ്കറിന്റെ മേൽനോട്ടത്തിൽ 7 ലക്ഷം രൂപ ചെലവിട്ടാണു വീടു നിർമിച്ചത്. ചിങ്ങം ഒന്നിനു വൈകിട്ട് 3ന് നടക്കുന്ന ചടങ്ങിൽ എൻഎസ്എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള വീടിന്റെ താക്കോൽ കൈമാറുമെന്ന് കരയോഗം പ്രസിഡന്റ് ബി.ശശികുമാർ, സെക്രട്ടറി ജി.ശിവശങ്കരപ്പിള്ള, ഭവന നിർമാണ കമ്മിറ്റി കൺവീനർ വേണു കുമാരൻ നായർ എന്നിവർ പറഞ്ഞു.
സുജിത്ത് വിജയൻപിള്ള എംഎൽഎ പ്രഭാഷണം നടത്തും. ഡോ.ജി.ശങ്കറിനെ ആദരിക്കുമെന്നും വിമൽകുമാർ, കെ.രാമചന്ദ്രൻ പിള്ള, ചന്ദ്രൻ പിള്ള, മണികണ്ഠൻ പിള്ള, ശ്രീധരൻ പിള്ള, വിജയൻപിള്ള, ലളിതാ ഭായി, ഗംഗാദേവി എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]