
കൊട്ടാരക്കര∙കൊട്ടാരക്കര ശ്രീധരൻ നായരുടെയും ഭരത് മുരളിയുടെയും പേരിൽ ചലച്ചിത്ര സാംസ്കാരിക കേന്ദ്രം കൊട്ടാരക്കരയിൽ വൈകാതെ യാഥാർഥ്യമാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാനടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ പ്രതിമ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫിസ് വളപ്പിൽ അനാഛാദനം ചെയ്യുകയായിരുന്നു.
കൊട്ടാരക്കര നഗരസഭ ചെയർമാൻ കെ.ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.എസ്.ഷാജി, സെക്രട്ടറി ബി.എസ്. ഗോപകുമാർ, പ്രഫ.ശിവദാസൻ പിള്ള,എം.ബാലചന്ദ്രൻ, എസ്.
ആർ. രമേശ്, ബിജി ഷാജി, അരുൺ കാടാംകുളം, ഫൈസൽ ബഷീർ, പുഷ്ക്കരൻ, ബീന സജീവ് എന്നിവർ പ്രസംഗിച്ചു.
താലൂക്ക് ലൈബ്രറിയുടെ റീഡിങ് റൂമിന്റെ ഉദ്ഘാടനവും മന്ത്രി നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]