കൊട്ടിയം ∙ വാഹനത്തിനു സൈഡ് നൽകാത്തതിനു ബൈക്ക് യാത്രികരായ 2 നിയമ ബിരുദ വിദ്യാർഥികളെ ഗുണ്ടാസംഘം തടഞ്ഞുനിർത്തി വെട്ടി പരുക്കേൽപ്പിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരു യുവാവിന്റെ കൈക്കു പ്ലാസ്റ്റിക് സർജറി വേണ്ടിവന്നു.
നെടുമ്പന സ്വദേശികളായ അഖിലേഷ് (24), കൃഷ്ണലാൽ (24) എന്നിവർക്കാണു വെട്ടേറ്റത്. അഖിലേഷിന്റെ കൈക്കാണു പ്ലാസ്റ്റിക് സർജറി ചെയ്തത്.
വെള്ളി രാത്രി 12നു കൊട്ടിയം – കണ്ണനല്ലൂർ റോഡിൽ കൊട്ടിയം ജംക്ഷനു സമീപത്തു വച്ചാണ് ആക്രമണം ഉണ്ടായത്.
അഖിലേഷും കൃഷ്ണലാലും മറ്റു 2 സുഹൃത്തുക്കളും 2 ബൈക്കുകളിലായി മയ്യനാട് താന്നിയിൽ നിന്നു നെടുമ്പനയിലേക്കു പോകുകയായിരുന്നു. ഇവരുടെ പിന്നാലെ ബൈക്കിൽ വന്ന ഗുണ്ടാസംഘാംഗങ്ങളുടെ ബൈക്കിനു വശം കൊടുത്തില്ല എന്ന് ആരോപിച്ച് അഖിലേഷും കൃഷ്ണലാലും സഞ്ചരിച്ച ബൈക്ക് തടയുകയും ആക്രമിക്കുകയുമായിരുന്നു.
അഖിലേഷിന്റെ കൈകളിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള വെട്ടേറ്റു. വെട്ടു തടയുന്നതിനിടെ കൃഷ്ണലാലിന്റെ കൈക്കും പരുക്കേറ്റു.
കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]