
പരവൂർ ∙ കോട്ടുവൻകോണം ജംക്ഷനു സമീപം വളർന്നു നിന്ന കഞ്ചാവു ചെടി ചാത്തന്നൂർ എക്സൈസ് റേഞ്ച് അധികൃതർ കണ്ടെത്തി. പരവൂർ – പാരിപ്പള്ളി റോഡിൽ കോട്ടുവൻകോണം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തു നിന്നാണ് 6 അടിയോളം ഉയരം വരുന്ന കഞ്ചാവു ചെടി പിടിച്ചെടുത്തത്.
പാഴ്ച്ചെടികൾക്കിടയിൽ വളർന്നു നിൽക്കുകയായിരുന്നു ഇത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ (ഗ്രേഡ്) എസ്.നിഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണു ചെടി കണ്ടെത്തിയത്. കഞ്ചാവു ചെടി ആരെങ്കിലും നട്ടു വളർത്തിയത് ആണോയെന്നു കണ്ടെത്താനായിട്ടില്ല.
കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സിബി സിറിൽ, പ്രിവന്റീവ് ഓഫിസർ എവെർസൻ ലാസർ, സിവിൽ എക്സൈസ് ഓഫിസർ മുഹമ്മദ് ഇജാസ് എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]