
കൊട്ടാരക്കര∙ പിടിഎ യോഗത്തിനിടെ തളർന്നുവീണ രക്ഷാകർത്താവിനെ രക്ഷിച്ച് പരിപാടിയിൽ പങ്കെടുക്കാനെത്തിയ നഴ്സ്. കഴിഞ്ഞ ദിവസം നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹയർ സെക്കൻഡറി വിഭാഗം രക്ഷാകർത്തൃയോഗത്തിനിടെയാണ് പ്ലസ് വണിന് പഠിക്കുന്ന വിദ്യാർഥിയുടെ മുത്തച്ഛനും റിട്ട:അധ്യാപകനുമായ രാമചന്ദ്രൻ പിള്ള (70) കുഴഞ്ഞു വീണത്.
മറ്റു രക്ഷിതാക്കൾ പകച്ചു നിൽക്കുന്നതിനിടെ മലപ്പുുറം മൊറയൂർ ഫാമിലി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകയായ നെടുവത്തൂർ സന്ധ്യാലയത്തിൽ സന്ധ്യ സത്യൻ അടിയന്തിര വൈദ്യ സഹായമായ സിപിആർ ചികിത്സ നൽകുകയുമായിരുന്നു.
ഇതിലൂടെ ചലന ശേഷി തിരികെ ലഭിച്ച രാമചന്ദ്രൻ പിള്ളയെ സ്കൂൾ അധികൃതർ ആംബുലൻസിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് കുഴഞ്ഞു വീണതെന്നും ആ സമയം സിപിആർ നൽകിയതു കൊണ്ടാണ് ജീവൻ കിട്ടിയതെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.
ഇദ്ദേഹത്തെ പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം ലീവിന് നാട്ടിലെത്തിയപ്പോഴാണ് പ്ലസ് വണിന് പഠിക്കുന്ന മകളുടെ പിടിഎ യോഗത്തിൽ സന്ധ്യ എത്തിയത്.
ഒരു ജീവൻ രക്ഷിച്ച സന്ധ്യയെ അഭിനന്ദിക്കുകയാണ് നാട്. എല്ലാവരും ജീവൻ രക്ഷിക്കാനുളള സിപിആറിനെക്കുറിച്ച് ബോധവാന്മാർ ആകണമെന്ന് സന്ധ്യ സത്യൻ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]