കൊട്ടാരക്കര ∙ കെഎസ്ആർടിസിയിൽ പെൻഷൻ നൽകുന്നതിന് 73 കോടി രൂപയും ശമ്പളം നൽകുന്നതിന് 50 കോടി രൂപയും പ്രതിമാസം സർക്കാർ മാറ്റിവക്കുകയാണെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. പ്രവർത്തനം മെച്ചപ്പെടുത്തി വരുമാനം വർധിപ്പിക്കാനുള്ള നടപടികളാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരക്കര ഡിപ്പോയിലെ പുതിയ ബസുകൾ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. കൊട്ടാരക്കര, കൊല്ലം ഉൾപ്പടെയുള്ള ബസ് സ്റ്റാൻഡുകളിൽ ആധുനികരീതിയിലുള്ള കെട്ടിടങ്ങൾ നിർമിക്കുമെന്നും കൊട്ടാരക്കര ഡിപ്പോയിൽ കൂടുതൽ ബസുകൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഷാജു അധ്യക്ഷത വഹിച്ചു. എടിഒ ടോണി കോശി അലക്സ്, നഗരസഭാ വൈസ് ചെയർമാൻ ബിജി ഷാജി, എസ്.ആർ.രമേശ്, സി.മുകേഷ്, എന്നിവർ പ്രസംഗിച്ചു.
എഴുകോൺ ∙ കാലങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ സർവീസ് ആരംഭിച്ച കെഎസ്ആർടിസി ബസിനു പ്ലാക്കാട് ആവേശ സ്വീകരണം.
ആശുപത്രി ജംക്ഷനിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സർവീസ് ഫ്ലാഗ്ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.ശിവപ്രസാദ് അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം വി.സുമലാൽ, എഴുകോൺ പഞ്ചായത്തംഗം ലിജു ചന്ദ്രൻ, പവിത്രേശ്വരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജി.എൻ.മനോജ്, എടിഒ ടോണി കോശി അലക്സ്, ജെ.രാമാനുജൻ, ആർ.പ്രബലൻ, കെ.ഓമനക്കുട്ടൻ, ജെ.സുനിൽ, കെ.ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തി.
കൊട്ടാരക്കര ഡിപ്പോയിൽ നിന്നു രാവിലെ 8.05നു തുടങ്ങുന്ന സർവീസ് ചീരങ്കാവ്, കാരുവേലിൽ, പ്ലാക്കാട്, കുണ്ടറ വഴി കൊല്ലത്തേക്കും തിരികെ വൈകിട്ട് 3.30നു കൊല്ലത്തു നിന്നാരംഭിക്കുന്ന സർവീസ് പ്ലാക്കാട് വഴി കൊട്ടാരക്കരയിലേക്കുമാണു നടത്തുക.
തൊഴിലാളി മേഖല കണക്കിലെടുത്തു രാവിലത്തെ സർവീസ് അൽപം കൂടി നേരത്തേയാക്കണമെന്നും വൈകിട്ടത്തെ സർവീസ് വൈകി തുടങ്ങണം എന്നുമുള്ള ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. ഇതു വൈകാതെ പരിഗണിക്കാമെന്ന് അധികൃതർ പ്രതികരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

