പൂതക്കുളം∙ പൂതക്കുളത്തു വിളയുന്ന മരച്ചീനി കാനഡയിലേക്കു പറക്കുന്നു. കോട്ടുവൻകോണത്തെ പ്രവാസി സഹോദരങ്ങളായ സജീവ് രാജും രാജീവ് രാജും ആരംഭിച്ച കേരള ഗ്രീൻസ് സ്ഥാപനം പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും ചെറുകിട
കർഷകരിൽ നിന്ന് സംഭരിച്ച മരച്ചീനിയാണ് കാനഡയിലെ തീൻമേശകളിലേക്ക് എത്തുന്നത്.
വിളവെടുത്ത കപ്പ കഴുകി വൃത്തിയാക്കി പാചകം ചെയ്യുന്നതിനാവശ്യമായ അളവിൽ ചെറിയ കഷണങ്ങളാക്കി ഫ്രീസ് ചെയ്ത്, പ്രത്യേക പായ്ക്കറ്റുകളിലാക്കി കണ്ടെയ്നറുകളിൽ നിറച്ചാണു വിദേശത്തേക്ക് കയറ്റി അയക്കുന്നത്. പരിശീലനം ലഭിച്ച 6 വനിതകൾ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്നു.
മരച്ചീനി തോട് കളഞ്ഞു ചെറു കഷണങ്ങളാക്കി ശുദ്ധ ജലത്തിൽ നന്നായി കഴുകി 60 ഡിഗ്രി സെൽഷ്യസിൽ തിളച്ച വെള്ളത്തിൽ ഏഴ് മിനിറ്റ് നേരം മുക്കി വയ്ക്കും.
തുടർന്ന് ഈർപ്പം വാർന്നതിനു ശേഷം പാക്കറ്റുകളാക്കി സീൽ ചെയ്ത് മൈനസ് 20 ഡിഗ്രി സെൽഷ്യസിൽ സജ്ജീകരിച്ചിട്ടുള്ള ഫ്രീസിങ് ചേംബറിലേക്ക് മാറ്റുന്നു.
ഇതേ രീതിയിൽ സൂക്ഷിച്ചാൽ ദീർഘകാലം കേടുകൂടാതെ ഇരിക്കും. വെള്ളത്തിൽ കുറച്ച് സമയം മുക്കി വച്ചിരുന്നാൽ പച്ച മരച്ചീനി പോലെ തന്നെ ഉപയോഗിക്കാൻ സാധിക്കുമെന്നതാണു സവിശേഷത.
ഇതോടൊപ്പം പച്ച ചക്കയും ഇതേ മാതൃകയിൽ ശീതീകരിച്ച് പാക്ക് ചെയ്ത് അയക്കുന്നുണ്ട്.
6 ടൺ വീതം മരച്ചീനിയും ചക്കച്ചുളയുമാണ് ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുന്നത്. കലക്കോട്, പെരുംകുളം, ഞാറോട്, മാവിള മേഖലകളിൽ പാട്ടത്തിനുൾപ്പെടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന കർഷകരായ രാധാകൃഷ്ണപിള്ള, പ്രകാശ്, സുരേഷ്, ഷൈജു തുടങ്ങിയവരിൽ നിന്നാണ് സ്ഥാപനത്തിൽ മരച്ചീനി സംഭരിക്കുന്നത്. പൂതക്കുളം കൃഷിഭവൻ പരിധിയിൽ 60 ഹെക്ടർ സ്ഥലത്ത് മരച്ചീനി കൃഷി നടത്തുന്നുണ്ടെന്നും ഉൽപാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലയ്ക്ക് കയറ്റുമതിയിൽ കൂടുതൽ സാധ്യത കണ്ടെത്താനാകുമെന്നും കൃഷി ഓഫിസർ പി.സുബാഷ് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]