കൊട്ടാരക്കര∙ കൊട്ടാരക്കരയിൽ കേന്ദ്രീയ വിദ്യാലയം അനുവദിക്കാൻ ഓർത്തഡോക്സ് സഭയുടെ ഫലപ്രദമായ ഇടപെടൽ. സ്കൂൾ കെട്ടിടം സൗജന്യമായി കേന്ദ്രീയ വിദ്യാലയത്തിന് നൽകാൻ സഭ തയാറായതോടെ തടസ്സങ്ങൾ നീങ്ങി.
വിദ്യാലയം കൊട്ടാരക്കരയിലെത്തിക്കാൻ പതിനഞ്ച് വർഷമായി കൊടിക്കുന്നിൽ സുരേഷ് എംപി നടത്തുന്ന ശ്രമവും വിജയം കണ്ടു. മന്ത്രി കെ.എൻ.ബാലഗോപാലും ഇടപെടലുകൾ നടത്തി.
കൊട്ടാരക്കരയിൽ കേന്ദ്രീയ വിദ്യാലയം അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറായെങ്കിലും പ്രവർത്തിപ്പിക്കാൻ താൽക്കാലിക കെട്ടിടം ലഭിക്കാതെ വന്നതാണ് തടസ്സങ്ങൾക്ക് കാരണമായത്. ഇടിസിയിലെയും എഴുകോണിലെയും കൊട്ടാരക്കര നഗരത്തിലെയും പ്രവർത്തിക്കാത്ത കെട്ടിടങ്ങൾ ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എംപി സംസ്ഥാന സർക്കാരിന് കത്ത് നൽകിയെങ്കിലും 9 വർഷമായി അനുകൂല മറുപടി സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ചില്ല.
ഇതിനിടെയാണ് കൊടിക്കുന്നിൽ സുരേഷ് എംപി ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടത്.
ബേത്ലഹേം ആശ്രമം സുപ്പീരിയർ സക്കറിയ റമ്പാന്റെ ഇടപെടൽ ഫലപ്രദമായി. കോട്ടപ്പുറത്തെ സ്കൂൾ കെട്ടിടം മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ അനുവാദത്തോടു കൂടി കേന്ദ്രീയ വിദ്യാലയത്തിന് സൗജന്യമായി വിട്ടു നൽകി.കൊട്ടാരക്കരയിൽ തന്റെ ശ്രമഫലമായി അനുവദിച്ച കേന്ദ്രീയ വിദ്യാലയം അടുത്ത അധ്യയന വർഷം പ്രവർത്തനമാരംഭിക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൊട്ടാരക്കര ഇടിസിയിൽ കെട്ടിടത്തിന് 5 ഏക്കർ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ സ്കൂൾ താൽക്കാലികമായി ആരംഭിക്കുന്നതിനുള്ള കെട്ടിടം ലഭ്യമാകാത്തത് മൂലവും നിലയിൽ അനുവദിച്ചിട്ടുള്ള സ്ഥലത്തിന്റെ സാങ്കേതിക പ്രശ്നങ്ങളിലും നിർമ്മാണം നീണ്ടു പോകുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]