
എംബിഎ അഡ്മിഷൻ
പുനലൂർ∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ നിലവിലുള്ള എംബിഎ സീറ്റുകളിലേക്ക് ഡിഗ്രി ജയിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ 2025- 27 ബാച്ചിലേക്ക് ഇന്ന് രാവിലെ 10 മുതൽ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.7025116518,8075614355
സീറ്റ് ഒഴിവ്
അഞ്ചൽ ∙ ഏരൂർ യുഐടിയിൽ എംകോം ഫിനാൻസ്, ബിസിഎ (സൈബർ സെക്യുരിറ്റി), ബികോം (ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ ) കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട് . 9447115023 .
15ന് പ്രവർത്തിക്കും
കടയ്ക്കൽ∙ 2025ൽ പത്താം ക്ലാസ് വിജയിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് ലഭ്യമായതിനാൽ റജിസ്ട്രേഷൻ നടത്തുന്നതിനായി 15നു കടയ്ക്കൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പ്രവർത്തിക്കുമെന്ന് എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.
അഡ്മിഷൻ
കരുനാഗപ്പള്ളി ∙ മോഡൽ പോളി ടെക്നിക് കോളജിൽ ഡിപ്ലോമ റഗുലർ കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നിവയിൽ ഒഴിവുള്ള ഏതാനും സീറ്റുകൾക്കായുള്ള അഡ്മിഷൻ 14 നു വരെയുള്ള തീയതികളിൽ നടത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
യോഗ്യത: എസ്എസ്എൽസി / തത്തുല്യം. 9447488348, 8547005083.
അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി ∙ കെ.എം.എ.ലത്തീഫ്, തട്ടാരേത്ത് തെക്കേ ബംഗ്ലാവിൽ എസ്.ഗോപിനാഥൻപിള്ള എന്നിവരുടെ സ്മരണാർഥം ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കൾക്കു വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കാഷ് അവാർഡുകൾ എസ്എസ്എൽസി, പ്ലസ് ടു (സ്റ്റേറ്റ്, സിബിഎസ്ഇ) പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയിട്ടുള്ള വിദ്യാർഥികൾക്കും , ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷനൽ കോഴ്സ് എന്നിവയിൽ സംസ്ഥാന തലത്തിൽ 1,2,3 റാങ്ക് നേടിയ എ ക്ലാസ് അംഗങ്ങളുടെ മക്കൾക്കും/എ ക്ലാസ് അംഗങ്ങൾക്കും നൽകും.
2024–25 വർഷത്തെ കാഷ് അവാർഡിന് അർഹതയുള്ള കഴിഞ്ഞ മേയ് 31 നു മുൻപ് ബാങ്കിലെ എ ക്ലാസ് അംഗങ്ങളായവർ അതിനുള്ള തെളിവ് സഹിതമുള്ള അപേക്ഷകൾ 25 നു വൈകിട്ട് 5നു മുൻപ് ബാങ്ക് ഹെഡ് ഓഫിസിൽ സമർപ്പിക്കണമെന്നു സെക്രട്ടറി എസ്.കെ.ശ്രീരംഗൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]