
കൊല്ലം ∙ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയയാൾ കുഴഞ്ഞു വീണു, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കരിക്കോട് ഷീബ ഭവനിൽ കണ്ണൻ (52) ആണു മരിച്ചത്.
ഇന്നലെ വൈകിട്ട് 6നാണു സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്നാണു കണ്ണൻ പരാതിയുമായി കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
പരാതി ഉദ്യോഗസ്ഥരെ ബോധിപ്പിച്ച ശേഷം തിരിച്ച് ഇറങ്ങുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പൊലീസ് ഉദ്യോഗസ്ഥർ ആംബുലൻസ് വരുത്തി, ഇദ്ദേഹത്തിന്റെ കൂടെ വന്നവർക്കൊപ്പം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
കടുത്ത പ്രമേഹ ബാധിതനായ ഇദ്ദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇന്നലെ ആണു ഡിസ്ചാർജ് ആയത്. കുടുംബ പ്രശ്നത്തെ തുടർന്നുള്ള പരാതിയുമായാണു കണ്ണൻ എത്തിയതെന്നും എതിർകക്ഷിയെ ഫോണിൽ ബന്ധപ്പെടുകയും ചൊവ്വാഴ്ച ഇരുകൂട്ടരുമായി സ്റ്റേഷനിൽ ചർച്ച നടത്താമെന്നും അദ്ദേഹത്തോട് അറിയിച്ചശേഷമാണു തിരികെ വിട്ടതെന്നും കിളികൊല്ലൂർ പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]