
കൊല്ലം∙ ഒാട അടച്ചതോടെ വീടിനകത്ത് മുട്ടൊപ്പം വെള്ളം.
ടൗണിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഒാഫിസിനും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും പിറകിലുള്ള അഖിൽ ഭവനാണ് വെള്ളത്തിൽ മുങ്ങിയത്.
വെള്ളി രാത്രിയും ഇന്നലെ പുലർച്ചെയും പെയ്ത ശക്തമായ മഴയിലാണ് വെള്ളം വീടിനുള്ളിൽ കയറിയത്. ഷീലയും മകനും മകളും പേരക്കുട്ടിയും അടങ്ങുന്ന കുടുംബം മുറിക്കുള്ളിൽ ഉണ്ടായിരുന്ന കുറച്ചു സാധനങ്ങൾ സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.
ഇവരുടെ ഒട്ടേറെ ഗാർഹിക ഉപകരണങ്ങളും ഫർണിച്ചറും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും വെള്ളം കയറി നശിച്ചു.
മാത്രമല്ല വെള്ളം കെട്ടി നിൽക്കുന്നതിനാൽ കാലപ്പഴക്കം ചെന്ന വീട് തകർന്നു വീഴുമോ എന്ന ആശങ്കയിലാണ് ഇവർ. ഇവരുടെ വീടിന് സമീപത്തെ മറ്റ് നാലു വീടുകൾക്കു ചുറ്റും ഇത്തരത്തിൽ വെള്ളം കെട്ടി നിൽക്കുകയാണ്.
ഷീലയുടെ വീടിനുള്ളിൽ മാത്രമാണ് വെള്ളം കയറിയത്. വീട്ടിൽ ഷീലയ്ക്കൊപ്പം മകൻ അഖിൽ, മകൾ അഞ്ചു, പേരക്കുട്ടിയായ അഥർവ്(5) എന്നിവരാണു താമസിക്കുന്നത്.
ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷീലയുടെ ഭർതൃ മാതാവ് രാജമ്മയെ(85) ബന്ധു വീട്ടിലേക്കു മാറ്റി.
ഈ ഭാഗത്തു നിന്നു പുള്ളിക്കട കോളനി ഭാഗത്തേക്ക് ഒഴുകുന്ന ഒാട
അടുത്തിടെ മൂടിയതാണു വെള്ളം ഉയരാൻ ഇടയായതെന്നാണു വീട്ടുകാരുടെ പരാതി. അടച്ച ഒാട
തുറന്നു കൊടുക്കണമെന്ന് ഷീലയും മറ്റു പരിസരവാസികളും ഒട്ടേറെ തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും തുറക്കാൻ തയാറായില്ലെന്നാണ് ആക്ഷേപം. വെള്ളം ദിവസങ്ങളോളം ഇത്തരത്തിൽ കെട്ടി നിന്നാൽ ജലജന്യ രോഗങ്ങൾ പിടിപെടാൻ സാധ്യതയേറെയാണ്.
കെട്ടിടങ്ങൾക്കു ബലക്ഷയം ഉണ്ടായി വലിയ അപകടം ഉണ്ടാകാനും സാധ്യതയുണ്ട്.
മാൻഹോളിലൂടെ വെള്ളം പുറത്തേക്ക് ഒഴുകി
കൊല്ലം∙ഒഴുക്കു തടസ്സപ്പെട്ടതോടെ ഒാടയിൽ ഉയർന്ന വെള്ളം മാൻഹോളിലൂടെ പുറത്തേക്ക് ഒഴുകി. കടപ്പാക്കട
ആശ്രാമം റോഡിൽ സ്വകാര്യ ആശുപത്രിക്കും സ്വകാര്യ സ്കൂളിനു മധ്യേയുള്ള ഹരിശ്രീ നഗർ, റസിഡന്റ്സി നഗർ എന്നീ ഭാഗങ്ങളിലാണ് ഒാടയിൽ നിന്നു മലിന ജലം പുറത്തേക്ക് ഒഴുകിയത്. ശുചിമുറി മാലിന്യം, അടുക്കള മാലിന്യങ്ങൾ ഉൾപ്പെടെയാണു പുറത്തേക്ക് ഒഴുകിയത്.
പ്രദേശവാസികൾ കോർപറേഷനിൽ പരാതി നൽകിയതോടെ രണ്ടു ശുചീകരണ തൊഴിലാളികൾ ഇന്നലെ രാവിലെ എത്തി മാൻഹോൾ തുറന്നു കെട്ടിക്കിടന്ന മാലിന്യം നീക്കി. കടപ്പാക്കട
ആശ്രാമം ഭാഗങ്ങളിൽ നിന്ന് ഹരിശ്രീ, റസിഡന്റ്സി നഗർ വഴി നിർമിച്ചിട്ടുള്ള ഒാട നിർമാണം പാതിവഴിയിൽ തടസ്സപ്പെട്ടു.
ഈ ഒാട മണിച്ചിത്തോടുമായി ബന്ധിപ്പിക്കാനായിരുന്നു തീരുമാനം.
എന്നാൽ മണിച്ചിത്തോടിന് സമീപത്തെ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് ഒാട നിർമാണം പാതി വഴിയിൽ നിർത്തി വച്ചു. ഈ സാഹചര്യത്തിൽ ആശ്രാമം മൈതാനം വഴി കായലുമായി ബന്ധിപ്പിക്കുന്ന തരത്തിൽ പുതിയ ഒാടയോ, പൈപ്പുകളോ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]