കൊട്ടാരക്കര∙ എംസി റോഡിൽ അപകടങ്ങൾ പെരുകുമ്പോഴും സുരക്ഷാ നടപടികളിൽ വീഴ്ച വരുത്തി സർക്കാർ വകുപ്പുകൾ. രണ്ട് പേർ മരിക്കാനിടയായ പനവേലി വാഹനാപകടത്തിലും സുരക്ഷാ വീഴ്ചകൾ പരിഹരിച്ചില്ല.
ഇന്നലെയും കഴിഞ്ഞ ദിവസവുമായി അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. പുലമണിൽ കാറിടിച്ച് വയോധികനായ പാസ്റ്റർ മരിച്ചു. കരിക്കത്ത് കഴിഞ്ഞ വൈകുന്നേരം നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു.
അഞ്ച് പേർ മരിച്ച സദാനന്ദപുരം വാഹനാപകടത്തിന് ശേഷം രണ്ട് യുവതികൾ മരിച്ച പനവേലി അപകടത്തിന് ശേഷവും ഒട്ടേറെ നടപടികൾക്ക് കെഎസ്ടിപിയും വിവിധ വകുപ്പുകളും രൂപം നൽകി.
പനവേലി ജംക്ഷനിൽ ബസ് സ്റ്റാൻഡിനോട് ചേർന്ന കൈവരികൾ മുറിച്ച് മാറ്റി നീക്കം ചെയ്യാനും വശത്തെ വാഹന പാർക്കിങ് ഒഴിവാക്കാനും കർശന തീരുമാനം എടുത്തിരുന്നു. അപകടങ്ങൾ കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു തീരുമാനവും നടപ്പായില്ല.
പനവേലിയിൽ ബസ് കാത്തു നിന്ന സ്ത്രീകളുടെ നേർക്ക് വാൻ പാഞ്ഞു കയറുകയായിരുന്നു.
റോഡിൽ നിന്നു കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഓടി മാറാൻ കൈവരികൾ തടസ്സമായി. നാടിനെ നടുക്കിയ വൻ അപകടം ഉണ്ടായിട്ടും അധികൃതർ അലംഭാവം കാട്ടുന്നു. രാത്രിയാത്ര ഇതിലും ദുഷ്കരമാണ്.
തെരുവ് വിളക്കുകൾ മിക്കയിടത്തും കത്തുന്നില്ല. ചർച്ചകൾ നടക്കുന്നുവെന്നാണ് പതിവ് മറുപടി.
റോഡിൽ പലയിടത്തും തെരുവ് വിളക്കുകളും റോഡ് സൂചകങ്ങളും മരവള്ളികൾ പടർന്ന് മൂടിക്കിടക്കുന്നു. എംസി റോഡിൽ അപകടപ്പെരുമഴയ്ക്ക് കുറവില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]