ഓയൂർ ∙ വെളിയം മാവിളയിൽ റോഡരുകിൽ അപകടകരമായ രീതിയിൽ ഉണങ്ങി നിൽക്കുന്ന കൂറ്റൻ മാവ് മുറിച്ച് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തം. കൊട്ടാരക്കര ഓയൂർ റോഡിൽ വെളിയം അഞ്ചുമൂർത്തി ക്ഷേത്രത്തിന് സമീപം പെട്രോൾ പമ്പിനോട് ചേർന്നാണ് റോഡരുകിൽ മാവ് ഉണങ്ങിനിൽക്കുന്നത്.
ഇത് വഴി ക്ഷേത്ര ദർശനത്തിന് ഉൾപ്പെടെ വാഹനങ്ങളിലും കാൽ നടയായും നൂറ് കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്.
50 വർഷത്തിലധികം പ്രായമുള്ള മാവിന് 40 അടി ഉയരവും 60 ഇഞ്ചിലധികം ഉയരവും ഉണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഈ മാവിന്റെ ഒരു കൊമ്പ് ഒടിഞ്ഞ് വീണിരുന്നു. കാർ യാത്രികർ ഇഞ്ചുകളുടെ വെളിയം ഗ്രാമപഞ്ചായത്ത് വത്യാസത്തിലാണ് രക്ഷപെട്ടത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]