
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തെത്തുടർന്ന് വീടുകളിലേക്കു കയറാനോ ഇറങ്ങാനോ കഴിയാതെ യാത്രാ സൗകര്യം കടുത്ത പ്രതിസന്ധിയിലാകുമെന്നുള്ള ഭീതിയിൽ നൂറുകണക്കിനു കുടുംബങ്ങൾ. ആദിച്ചനല്ലൂർ പഞ്ചായത്തിലെ 13-ാം വാർഡിലെ ഇത്തിക്കര വയൽ, മൂഴിയിൽ, അമ്പലത്തറ ഭാഗങ്ങളിലെ നാനൂറോളം കുടുംബങ്ങളാണ് ചതിക്കുഴിയിൽ അകപ്പെട്ട
നിലയിലായത്. ഇത്തിക്കര പാലത്തിൽ നിന്നു 100 മീറ്റർ മാറി ആരംഭിക്കുന്ന ഇടറോഡ് ഭൂപ്രകൃതി അനുസരിച്ചു എൻഎച്ചിൽ നിന്നു താഴ്ന്ന, ചരിവുള്ള സ്ഥലത്തു കൂടിയാണ് പോകുന്നത്.
ഇട റോഡും സർവീസ് റോഡും തമ്മിൽ 6 മീറ്ററിലേറെ ഉയരവ്യത്യാസമുണ്ട്.
ഇട
റോഡിൽ നിന്നു സർവീസ് റോഡിലേക്കു പ്രവേശിക്കുന്നതിനു 60 മീറ്ററോളം ദൂരത്തിൽ ചരിവ് നൽകി പാത നിർമിക്കണം. ഇടറോഡ് ഉയർത്തി നിർമിക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചപ്പോഴാണ് ചതിക്കുഴിയുടെ ആഴം മനസ്സിലാകുന്നത്.
ഇട റോഡുകളോടു ചേർന്നു ഒട്ടേറെ വീടുകൾ ഉണ്ട്.
ഇവയെക്കാൾ ഉയരത്തിൽ ഇടറോഡ് ഉയർത്തുന്നതോടെ വീടുകൾ കെട്ടി അടച്ച അവസ്ഥയിലാകും. കയറാനോ ഇറങ്ങാനോ കഴിയില്ല.
പടികൾ നിർമിക്കാൻ പോലും സ്ഥലസൗകര്യം ഇല്ലാത്ത വീടുകളാണ് ഇവ. പ്രായമായവർ ഉൾപ്പെടെ വീട്ടിൽ കുടുങ്ങും. എൻഎച്ച് വികസനം വാരിക്കുഴിയായി മാറിയതോടെ ജനങ്ങൾ ശക്തമായ പ്രതിഷേധ പരിപാടികൾ തുടങ്ങി.
പ്രധാനമന്ത്രി മുതൽ എംഎൽഎ വരെ പരാതി നൽകിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]