കൊട്ടാരക്കര ∙ കൊട്ടാരക്കര ടൗണിൽ 5 പേർക്കു കൂടി തെരുവുനായയുടെ കടിയേറ്റു. ഇതോടെ അടുത്തിടെ കൊട്ടാരക്കരയിൽ പൊതുസ്ഥലത്ത് നായയുടെ കടിയേറ്റവരുടെ എണ്ണം 23 ആയി.
നായ ആക്രമണം പതിവായിട്ടും കൊട്ടാരക്കര നഗരസഭ അധികൃതർ ഉറക്കം നടിക്കുകയാണ് എന്നാണു പരാതി. ഇന്നലെ രാവിലെ പത്തരയോടെയാണ് ആക്രമണം.
റെയിൽവേ സ്റ്റേഷൻ മുതൽ പുലമൺ വരെയുള്ള ഭാഗങ്ങളിലാണ് തെരുവ് നായ പരാക്രമം കാട്ടിയത്. ചെന്നൈ സ്വദേശി ഗംഗാധരൻ (62), പുലമൺ സ്വദേശികളായ ഗോപിനാഥ് (70), കുശലകുമാരി (85),സുരേഷ്കുമാർ (60) സദാനന്ദപുരം സ്വദേശി സാം കുഞ്ഞ് (65) എന്നിവരെ കടിച്ചു പരുക്കേൽപ്പിച്ചു.
തെരുവ് നായയെ കണ്ട് ഭയന്നോടിയ പാണ്ടിത്തിട്ട സ്വദേശി കുഞ്ഞുമോൾക്കു (55) വീണു പരുക്കേറ്റു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാടു കയറിയ പ്രദേശങ്ങളിൽ ഒട്ടേറെ നായകളാണുള്ളത്.
രണ്ടാഴ്ച മുൻപ് അടുത്ത ദിവസങ്ങളിലായി 18 പേരെ നായ്ക്കൾ കടിച്ചു പരുക്കേൽപ്പിച്ചു. സ്ഥിതി സങ്കീർണമായിട്ടും ഇടപെടാൻ കൊട്ടാരക്കര നഗരസഭ തയാറായിട്ടില്ല. സാങ്കേതിക വിഷയങ്ങൾ പറഞ്ഞു ജനങ്ങളുടെ ജീവനെ വെല്ലുവിളിക്കുകയാണ്.
അപകടകരമായ നായകളെ പിടികൂടാൻ നിയമം ഉണ്ടെങ്കിലും നടപ്പാക്കുന്നില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
ശക്തമായ പ്രക്ഷോഭത്തിനു തയാറെടുക്കുകയാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി.അലക്സ് പറഞ്ഞു. ∙ വെട്ടിക്കവലയിലും പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായി.
ജനങ്ങൾക്കു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]