കൊല്ലം ∙ എയിംസ് 2026 ൽ വരുമെന്നു താൻ പറഞ്ഞിട്ടില്ലെന്നും തങ്ങൾക്ക് ഇനിയും സമയമുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്ന് 2016 മുതലുള്ള തന്റെ നിലപാടാണ്.
അവിടെ സ്ഥലം തന്നില്ലെങ്കിൽ തൃശൂരിൽ വരും. തൻ പ്രധാനമന്ത്രിയോ ആരോഗ്യ മന്ത്രിയോ അല്ല.
അടുത്ത സർക്കാർ സ്ഥലം എടുത്തു നൽകട്ടെ. ഇപ്പോൾ സജ്ജമായാൽ 2027 ലോ 2028 ലോ എയിംസ് വരും.
അതിന് അനുയോജ്യമായ, കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കാൻ സാധിക്കുന്ന 4 സ്ഥലങ്ങളെങ്കിലും നിർദേശിക്കണം. അല്ലാതെ എയിംസിനു വേണ്ടി ഒന്നും ചെയ്യാതിരുന്നാൽ എയിംസ് വരുമോ? ഇ.അഹമ്മദ് കേന്ദ്രമന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ ആവിഷ്കരിച്ച ഗുരുവായൂർ–തിരൂർ പാത പിന്നീട് മുന്നോട്ടു പോയില്ല.
ഈ പദ്ധതി മോദി സർക്കാർ പുനരുജ്ജീവിപ്പിക്കാൻ പോവുകയാണ്. തൃശൂരിൽ ഫൊറൻസിക് ലാബ് സ്ഥാപിക്കാൻ വേണ്ടി 7 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ തിരുവനന്തപുരത്ത് പാട്ടത്തിന് 30 വർഷത്തേക്ക് 7 ഏക്കർ ഭൂമി നൽകാമെന്നാണ് അറിയിച്ചത്.
അടുത്തതായി തൃശൂരിൽ ഫൊറൻസിക് സർവകലാശാല സ്ഥാപിക്കാൻ 25 ഏക്കർ ഭൂമി അമിത് ഷാ ആവശ്യപ്പെടാൻ പോവുകയാണ്. അതു നൽകാൻ തയാറാവുമോ എന്നു നോക്കട്ടെ.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ ബിജെപി നേടണമെന്നാണ് വ്യക്തിപരമായ ആഗ്രഹം.
മറ്റേ മോൻ വിളിയിൽ നിങ്ങൾ വ്യാഖ്യാനിച്ചതല്ല ഞാൻ ഉദ്ദേശിച്ചത്. ആ സമയത്ത് വിമർശിച്ച വ്യക്തിയുടെ പേര് കിട്ടാത്തതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്.
തിരഞ്ഞെടുപ്പ് ഘട്ടമായതിനാൽ അങ്ങനെ വ്യാഖ്യാനിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇഎസ്ഐ മെഡിക്കൽ കോളജ്: സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയത് 600 കോടിയുടെ പദ്ധതി
കൊല്ലം ∙ ഇഎസ്ഐ മെഡിക്കൽ കോളജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാതിരുന്നതിലൂടെ 600 കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സർക്കാർ തകർത്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെ എയിംസാണ് സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തിയത്. കിട്ടാത്തതിനായി ബഹളം വയ്ക്കാനാണ് താൽപര്യം.
കിട്ടിയത് നഷ്ടപ്പെടുത്തിയതിൽ പശ്ചാത്താപമില്ല. വികസന പദ്ധതികൾക്കായി ഏകീകരിച്ച പ്രയത്നം ഉണ്ടാകണം.
മോദിക്ക് ഇതിലൊന്നും രാഷ്ട്രീയം കലർത്താൻ താൽപര്യമില്ല എന്നതിന്റെ തെളിവാണ് അവസാന നിമിഷം ഇത് നഷ്ടപ്പെടും എന്നറിഞ്ഞപ്പോൾ എൻ.കെ.പ്രേമചന്ദ്രൻ എംപി നേരിട്ടു മോദിയെ ബന്ധപ്പെടുകയും പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു വിളിക്കുകയും ചെയ്തത്.
ഭാവിയെ കേന്ദ്രീകരിച്ചുള്ള ബജറ്റാണ് ഇത്തവണ നിർമല സീതാരാമൻ അവതരിപ്പിച്ചത്. 2047 ൽ രാജ്യം എങ്ങനെയാകണം എന്നാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.
എന്നാൽ നല്ല വശങ്ങൾ ജനങ്ങളിലേക്കെത്തിയില്ല. ബജറ്റിനെതിരെ തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നത്.
ടൂറിസം പദ്ധതിയിലേക്കു കേരളത്തിന് 2 സ്ഥലങ്ങൾ നിർദേശിക്കാൻ സാധിക്കും. 500 കോടിയുടെ വികസനമാണ് ഒരു സ്ഥലത്തിനു മാത്രം ലഭിക്കുക.
തൃശൂരിലെ പൂമലയാണ് ഞാൻ നിർദേശിക്കുന്നത്. കടലാമ പദ്ധതിയടക്കം സാധാരണക്കാരുടെ വീട്ടിലേക്കു പണം എത്തിക്കുന്ന തരത്തിൽ നമ്മുടെ മത്സ്യത്തൊഴിലാളികൾക്കും മറ്റും ഗുണപരമായ മാറ്റമുണ്ടാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

