കുണ്ടറ ∙ ഇരുചക്ര വാഹനങ്ങൾക്ക് അപകട ഭീതി ഉയർത്തി ഇളമ്പള്ളൂർ – പുന്നമുക്ക് റോഡ്.
കുണ്ടറ –കണ്ണനല്ലൂർ റോഡിനെ ഇളമ്പള്ളൂർ ജംക്ഷനുമായി ബന്ധിപ്പിക്കുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയുമായി കിടക്കുന്നത്. പെരുമ്പുഴ ഭാഗത്ത് നിന്ന് വരുന്നവർ ആശുപത്രിമുക്കിലെ തിരക്കിൽപെടാതെ ഇളമ്പള്ളൂരിൽ എത്താൻ ഈ റോഡാണ് ഉപയോഗപ്പെടുത്തുന്നത്.
റോഡിന്റെ നല്ലൊരു ഭാഗവും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്.
കുഴി രൂപപ്പെട്ട
ഭാഗങ്ങളിൽ മെറ്റലുകൾ ചിതറിക്കിടക്കുന്നു. മീറ്ററുകൾ മാത്രം ദൈർഘ്യമുള്ള റോഡിലൂടെയുള്ള യാത്ര വല്ലാത്ത ബുദ്ധിമുട്ടാണ്.
സ്കൂൾ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന ഇതുവഴി പോകുന്നത്. ചിലയിടങ്ങളിൽ ടാറിങ് പൂർണമായും ഇളകിയ നിലയിലാണ്. രാത്രി ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണ് അപകടത്തിൽ പെടുന്നത് പതിവാണ്.
എതിരെ വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുന്നതിനിടയിൽ കുഴിയിൽ വീണ് അപകടങ്ങൾ ഉണ്ടാകാറുണ്ട്.
ജെ. മേഴ്സിക്കുട്ടിയമ്മ മന്ത്രിയായിരുന്ന കാലത്ത് കുണ്ടറ ബൈപാസ് നിർമാണത്തിനിടെയാണ് റോഡ് നവീകരിച്ചത്.
പുന്നമുക്കിൽ നിന്ന് ഇറക്കം ആയതിനാൽ മഴവെള്ളം കുത്തിയൊലിച്ച് ഒഴുകുന്നതിനാൽ ആണ് റോഡ് നശിക്കുന്നതു എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മഴവെള്ളം ഒഴുകിപ്പോകുന്നതിനായി മതിയായ സംവിധാനം ഒരുക്കി റോഡ് നവീകരിക്കണമെന്നാണ് ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

