ഇരവിപുരം ∙ തിരഞ്ഞെടുപ്പ് ദിവസം രാഷ്ട്രീയ പ്രവർത്തകർ ഇടപെട്ടു ‘ശടപടേ’ ന്ന് തുറന്നു കൊടുത്ത ഇരവിപുരം റെയിൽവേ മേൽപാലം ഇന്നലെ രാവിലെ അടച്ചു. പാലം അടച്ചത് അറിയാതെ രാവിലെ എത്തിയ ഇരുചക്ര–മുച്ചക്ര വാഹന യാത്രക്കാർ വീണ്ടും കിലോമീറ്ററുകൾ ചുറ്റേണ്ടി വന്നു. 85% നിർമാണം പൂർത്തിയായ ഇരവിപുരം കാവൽപുര റെയിൽവേ മേൽപാലമാണ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു രാഷ്ട്രീയ പ്രവർത്തകർ ഞായറാഴ്ച രാത്രി തടസ്സങ്ങൾ നീക്കി അടിയന്തരമായി തുറന്നു കൊടുത്തത്.
പാലം തുറന്നു വാർത്ത പരന്നതോടെ ഏറെ സന്തോഷിച്ച ജനങ്ങൾ ഇതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമായിരുന്നു എന്ന യാഥാർഥ്യം ഇന്നലെ രാവിലെയാണ് തിരിച്ചറിഞ്ഞത്.
വോട്ടെടുപ്പ് കഴിഞ്ഞതോടെ പാലത്തിന്റെ തിരുമുക്ക് ഭാഗത്തും കാവൽപുര ഭാഗത്തും ഇരുമ്പ് ബാരിക്കേഡുകൾ നിരത്തിയും മെറ്റലും മണലും ഇറക്കിയും ഗതാഗതം തടസ്സപ്പെടുത്തി.
ഒാണത്തിന് പാലം തുറന്നു കൊടുക്കുമെന്നും നാട്ടുകാർക്ക് ഇത് ഒാണ സമ്മാനമായിരിക്കുമെന്നായിരുന്നു അധികൃതർ ജൂണിൽ നൽകിയ ഉറപ്പ്. എന്നാൽ ആ ഉറപ്പ് പാലിച്ചില്ലെന്നു മാത്രമല്ല അവശേഷിച്ച നിർമാണ പ്രവർത്തനങ്ങൾക്കെല്ലാം ഒച്ചിഴയുന്ന വേഗമായിരുന്നു.
ഇരവിപുരത്തും തീരദേശത്തുള്ളവരും മയ്യനാട്–കൂട്ടിക്കട
ഭാഗത്തുള്ളവരും ദേശീയ പാതയിൽ എത്താൻ 5 കിലോമീറ്റർ ചുറ്റിയാണ് കഴിഞ്ഞ 6 വർഷമായി സഞ്ചരിക്കുന്നത്. പള്ളിമുക്കിലുള്ളവർക്ക് തീരദേശ പാതയിൽ എത്താനും ഇതു പോലെ കിലോമീറ്ററുകൾ കറങ്ങണം.
ഇരവിപുരം റെയിൽവേ മേൽപാലത്തിന്റെ നിർമാണം വൈകുന്നതിന്റെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കൂട്ടികട ജംക്ഷനിലാണ്.
ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പിൽ നിർമാണം ആരംഭിച്ച മേൽപാലം 6 വർഷമായിട്ടും പൂർത്തിയായില്ല. 2019 ജൂലൈ എട്ടിനാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്.
31.36 കോടി രൂപയാണ് നിർമാണത്തിന് ചെലവായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

