കൊല്ലം ∙ സിപിഐ ജില്ലാ അസി. സെക്രട്ടറിമാരായ സാം കെ.
ഡാനിയലും എം.എസ്. താരയും തുടരും.
ജില്ലാ എക്സിക്യുട്ടീവിൽ നിന്നു സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാറിനെ ഒഴിവാക്കിയതു തർക്കത്തിനിടയാക്കി.
വിജയകുമാറിനെ ഒഴിവാക്കിയത് ഉൾപ്പെടെയുള്ള 3 ഒഴിവുകളിലേക്കു പകരം 3 പേരെ തിരഞ്ഞെടുത്ത് 19 അംഗ ജില്ലാ എക്സിക്യൂട്ടീവും രൂപീകരിച്ചു.ദേശീയ സെക്രട്ടേറിയറ്റംഗം കെ. പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ രാജേന്ദ്രൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരൻ, ആർ.
ലതാദേവി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ആർഎസ് അനിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗൺസിൽ അംഗം എന്ന നിലയിലാണു വിജയകുമാറിനെ ഒഴിവാക്കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.
എന്നാൽ നിലവിൽ ജില്ലാ എക്സിക്യൂട്ടിവിലും സംസ്ഥാന കൗൺസിലിലും വിജയകുമാർ അംഗമായിരുന്നു. ജില്ലാ എക്സിക്യൂട്ടീവിൽ നിർദേശം അവതരിപ്പിച്ചപ്പോൾ വിജയകുമാർ ഉൾപ്പെടെ ചിലർ എതിർപ്പ് രേഖപ്പെടുത്തി.
വിജയകുമാറിനെ ഒഴിവാക്കിയതു പാർട്ടിയിലെ പഴയ കാനം– ഇസ്മായിൽ പക്ഷ ചേരിപ്പോരിൽ കാനം പക്ഷത്തോടൊപ്പം നിന്നു തീവ്ര നിലപാട് സ്വീകരിച്ചതിനുള്ള സുപാൽ പക്ഷത്തിന്റെ ‘കണക്കു തീർക്കൽ’ കൂടിയായി. ഇസ്മായിൽ പക്ഷത്തിനു ജില്ലയിൽ ചുക്കാൻ പിടിച്ചിരുന്നതു സുപാലും ഒപ്പമുള്ള വിഭാഗവുമായിരുന്നു.
അന്തരിച്ച മുൻ എംഎൽഎ ആർ.
രാമചന്ദ്രൻ, ജില്ലാ കൗൺസിലിൽ നിന്ന് ഇക്കുറി ഒഴിവാക്കപ്പെട്ട കെ.എസ് ഇന്ദുശേഖരൻനായർ, വിജയകുമാർ എന്നിവരുടെ ഒഴിവുകളിലേക്കു മുൻ മണ്ഡലം സെക്രട്ടറിമാരായ എ.എസ് ഷാജി (കൊട്ടാരക്കര), കെ.ആർ മോഹനൻപിള്ള (ചാത്തന്നൂർ), എസ്.
അഷറഫ് (ചടയമംഗലം) എന്നിവരെ ഉൾപ്പെടുത്തി.
എക്സിക്യൂട്ടീവ് അംഗങ്ങൾ ഃ പി.എസ്.സുപാൽ എംഎൽഎ, സാം കെ ഡാനിയേൽ, എം.എസ്.താര, ജി ലാലു, എം സലീം, എ മന്മഥൻ നായർ, ആർ. എസ് അനിൽ, ജി.
ബാബു, ജി. ആർ രാജീവൻ, ഐ.
ഷിഹാബ്, എസ്. ബുഹാരി, കെ.സി.ജോസ്, ജി.എസ് ജയലാൽ എംഎൽഎ, സി.
അജയ പ്രസാദ്, ഹണി ബെഞ്ചമിൻ, ജെ. ജഗദമ്മ, ,കെ.ആർ.
മോഹനൻ പിള്ള, എ.എസ് ഷാജി, എസ്. അഷറഫ്.
കടയ്ക്കലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണ
കടയ്ക്കൽ, കുണ്ടറ എന്നിവിടങ്ങളിൽ പാർട്ടിയിൽ നിന്നു രാജിവച്ചു സിപിഎമ്മിലേക്കും മറ്റും പോകുന്നതിനെക്കുറിച്ചു ജില്ലാ കൗൺസിൽ യോഗത്തിൽ ചർച്ച.
കടയ്ക്കലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മേൽഘടകങ്ങളിലെ നേതാക്കൾ പ്രത്യേകം യോഗം ചേർന്നു തീരുമാനിക്കാനാണു ധാരണ. കടയ്ക്കൽ വിഷയം അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നും നടപടിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി പി.എസ് സുപാൽ എംഎൽഎ പറഞ്ഞു.
കുണ്ടറയിൽ പാർട്ടിയുടെ സർവീസ് സംഘടനാ നേതാവിന്റെ നേതൃത്വത്തിലാണു നീക്കങ്ങൾ. അതിൽ ശക്തമായി ഇടപെടുമെന്നും സുപാൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]