കൊല്ലം∙ 2031ൽ സംസ്ഥാനം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി സർക്കാർ ഇന്നലെ നടത്തിയ സെമിനാറിൽ ആളെകൂട്ടുന്നതിനായി ജില്ലയിലെ റേഷൻ കടകൾ അടച്ചിട്ടതിനെത്തുടർന്നു ഉപഭോക്താക്കൾ വലഞ്ഞു. അവധിയെപ്പറ്റി അറിയാതെ സാധനങ്ങൾ വാങ്ങുന്നതിനായി കടയിലെത്തിയവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു.
വേതനം വർധിപ്പിക്കണമെന്നുള്ള ആവശ്യം പരിഗണിക്കാത്തതിനാൽ ഒരു വിഭാഗം റേഷൻ ഡീലേഴ്സ് സെമിനാർ ബഹിഷ്കരിച്ചു.
ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും( ഏകെആർആർഡി), കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും(അടൂർ വിഭാഗം) ആണ് ഇൻസെന്റീവ് വർധനയുണ്ടാകത്തതിൽ പ്രതിഷേധിച്ച് സെമിനാർ ബഹിഷ്കരിച്ചത്.
സർക്കാർ സംഘടിപ്പിക്കുന്ന 33 സെമിനാറുകളുടെ ഭാഗമായി ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവൻ റേഷൻ കടകളും മറ്റ് ജില്ലകളിലെ സെമിനാറിൽ പങ്കെടുക്കുന്ന റേഷൻ വ്യാപാരികളുടെ റേഷൻകടകളുമാണ് നിർബന്ധിത അവധിയെത്തുടർന്ന് ഇന്നലെ അടച്ചിട്ടത്.
കട തുറന്നാൽ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ മുന്നറിയിപ്പ് നൽകിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

