കൊല്ലം ∙ ദേശീയ പാതയോരത്തേക്കു മാറ്റി സ്ഥാപിച്ച കാവനാട് മാർക്കറ്റിൽ കയറാനാകാത്ത വിധം മാലിന്യം. മലിനജലം സംഭരിക്കുന്നതിനുള്ള ടാങ്ക് നിറഞ്ഞ്, മത്സ്യവ്യാപാരം നടത്തുന്ന ഷെഡിലേക്ക് ഒഴുകുകയാണ് ഇത്. അസഹ്യമായ ദുർഗന്ധത്തിനു പുറമേ പകർച്ചവ്യാധി ഭീഷണിയും ഉണ്ട്. ആറുമാസം മുൻപാണ്, ആൽത്തറമൂടിന് സമീപം ദേശീയപാതയുടെ ഓരത്തേക്കു മാർക്കറ്റ് മാറ്റി സ്ഥാപിച്ചത്. മലിന ജലം ഒഴുകി പോകുന്നതിനു ഉൾപ്പെടെ അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് മാർക്കറ്റ് മാറ്റി സ്ഥാപിച്ചതെന്ന അന്നു തന്നെ പരാതി ഉയർന്നിരുന്നു. പുലർച്ചെ 5 മുതൽ രാത്രി 11 വരെയാണ് മാർക്കറ്റിന്റെ പ്രവർത്തനം.
മത്സ്യവിൽപന മാത്രമല്ല, ലേലവും ഇവിടെ നടക്കുന്നുണ്ട്. പല സമയങ്ങളിലായി.
നൂറിലേറെ കച്ചവടക്കാരുണ്ട്. ഭൂരിഭാഗവും സ്ത്രീകളാണ്.
താൽക്കാലിക ഷെഡിനു സമീപം ശുചിമുറി സ്ഥാപിച്ചെങ്കിലും അതിൽ കയറാനാകില്ല. ഒന്നിടവിട്ട
ദിവസമാണ് ശുചിമുറിയിൽ വെള്ളം എത്തുന്നത്. മലിന ജലം സംഭരിക്കുന്നത് 2 റിങ് താഴ്ചയുള്ള ചെറിയ കുഴിയാണ്. ഇതു നിറഞ്ഞു ഷെഡിലേക്ക് ഒഴുകുന്നു.
ഷെഡിലേക്കു മത്സ്യം വാങ്ങാൻ കയറുന്ന വഴിയിലും മലിന ജലം കെട്ടിനിൽക്കുന്നു. ഇടയ്ക്കിടെ കോർപറേഷനിൽ നിന്നു ശുചീകരണ തൊഴിലാളികൾ എത്തി മാലിന്യം കോരി കരയ്ക്കിടും. എന്നാൽ അന്നു തന്നെ കുഴി വീണ്ടും നിറയും.
പല കച്ചവടക്കാർക്കും നിരന്തരം പനിയും മറ്റ് അസുഖങ്ങളും ബാധിക്കുന്നുണ്ട്.
കോർപറേഷൻ യഥാസമയം വൈദ്യുതി നിരക്ക് അടയ്ക്കാത്തതിനാൽ ഇടയ്ക്കിടെ ബന്ധം വിഛേദിക്കാറുണ്ടെന്നു മത്സ്യ വ്യാപാരികൾ പരാതി പെടുന്നുണ്ട്. കഴിഞ്ഞ ദിവസവും ബന്ധം വിഛേദിക്കാൻ വൈദ്യുതി ബോർഡ് അധികൃതർ എത്തിയിരുന്നു. മാലിന്യവും ദുർഗന്ധവും അസഹ്യമായതോടെ മത്സ്യം വാങ്ങാൻ വരുന്നവർ ഗണ്യമായി കുറഞ്ഞു.
കോർപറേഷൻ മേഖലയിൽ അറവുശാല ഇല്ലെങ്കിലും ഇവിടെ ഇറച്ചി വ്യാപാരത്തിന് മൗനാനുവാദം നൽകാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് പറയുന്നു.
കാവനാട് ജംക്ഷനിലെ മാർക്കറ്റ് പുതുക്കി പണിയുന്നതിന് വേണ്ടിയാണ് ആൽത്തറമൂട്ടിലേക്കു മാറ്റിയത്. പണി ഇഴഞ്ഞു നീങ്ങുകയാണ്. പൈലിങ് ജോലി പോലും പൂർത്തിയായില്ല. ആൽത്തറമൂട്ടിലെ താൽക്കാലിക മാർക്കറ്റ് വൃത്തിയായ മാറുന്നതിന് ആവശ്യമായി നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
മാർക്കറ്റ് ആൽത്തറമൂട്ടിലേക്ക് മാറ്റിയപ്പോൾ കോർപറേഷൻ അധികൃതർ പറഞ്ഞ ഉറപ്പ് ഒന്നും പാലിച്ചില്ല.
ശുചിമുറിയിൽ മിക്ക ദിവസവും വെള്ളം ഇല്ല. അതിനാൽ അടച്ചിടേണ്ടി വരുന്നു.
വൈദ്യുതി നിരക്ക് അടയ്ക്കാത്തതിൽ ബന്ധം വിഛേദിക്കുന്നു. ദിവസവും 5,000 രൂപയിൽ കുറയാതെ കോർപറേഷന് ഇവിടെ നിന്നു വരുമാനമുണ്ട്.
റോഡിന്റെ മറു വശത്ത് ഓടയാണ്.
എ.നൈസാം മാർക്കറ്റ് സെക്രട്ടറി
ദുർഗന്ധം മൂലം കച്ചവടം നടത്താൻ കഴിയാത്ത അവസ്ഥയാണ്. ഷെഡിനോടു കെട്ടിനിൽക്കുന്ന മലിനജലം മഴ പെയ്താൽ ദേശീയപാതയിലേക്കാണ് ഒഴുകുന്നത്.
വല്ലപ്പോഴും ബ്ലീച്ചിങ് പൗഡർ ഇടുന്നതല്ലാതെ മറ്റു നടപടികൾ ഇല്ല
മൊയ്ദ്ദീൻകുഞ്ഞ് പച്ചക്കറി വ്യാപാരി
മത്സ്യം വിൽക്കാൻ ഇരിക്കുന്ന സ്ഥലത്തു വരെ മലിന ജലം കെട്ടിനിൽക്കുകയാണ്. മലിനജല ടാങ്ക് നിറഞ്ഞാണ് ഷെഡിലേക്ക് ഒഴുകുന്നത്.
കോയിവിളയിൽ നിന്നാണ് കച്ചവടത്തിന് എത്തുന്നത്. പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം പരിമിതമാണ്
ജെ.മേരി മത്സ്യവ്യാപാരി.
എന്തൊരു ദുർഗന്ധമാണ്.
ഇതു സഹിച്ചാണ് ഇവിടെയിരുന്നു കച്ചവടം ചെയ്യുന്നത്. മാർക്കറ്റ് വൃത്തിയാക്കണം.
ആർ.പാവിയോള മത്സ്യവ്യാപാരി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]