കൊട്ടാരക്കര ∙ ഓണക്കാലത്ത് കൊട്ടാരക്കര ഡിപ്പോയ്ക്ക് വൻ വരുമാനം നേടി നൽകിയ കൊട്ടാരക്കര- ബെംഗളൂരു കെഎസ്ആർടിസി ബസുകൾ മടങ്ങുന്നു. താൽക്കാലിക പെർമിറ്റ് അവസാനിക്കുന്ന കാരണം സർവീസ് തുടരാകാനില്ലെന്നാണ് അധികൃതർ പറയുന്നത്.
ബസുകൾക്ക് സ്ഥിരം പെർമിറ്റ് നേടിയെടുക്കാൻ മാനേജ്മെന്റ് പതിവായി പരാജയപ്പെടുകയാണ്. സ്വകാര്യ സമാന്തര സർവീസുകളുടെ സമർദത്തിന് വഴങ്ങുന്നതായാണ് യാത്രക്കാരുടെ പരാതി.
കൊള്ളനിരക്ക് ഈടാക്കി പത്തോളം സ്വകാര്യ ബസുകളാണ് ദിവസവും സർവീസ് നടത്തുന്നത്. ഹൈടെക് ആഡംബര ബസ് ഉൾപ്പെടെ രണ്ട് താൽക്കാലിക സർവീസുകളാണ് ഓണക്കാലത്ത് കെഎസ്ആർടിസി നടത്തിയത്.
കൂടാതെ കാസർകോട് വഴിയുള്ള സ്ഥിരം സർവീസും ഉണ്ടായിരുന്നു.
ഓണത്തിന് നിറയെ യാത്രക്കാരുമാണ് സർവീസ് നടത്തിയത്. മിക്ക ദിവസങ്ങളിലും സീറ്റ് റിസർവേഷൻ ഫുൾ ആയിരുന്നു.
എന്നിട്ടും സ്ഥിരം പെർമിറ്റ് എന്ന സ്വപ്നം അവശേഷിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]