അധ്യാപക ഒഴിവ്:
ഓയൂർ ∙ മുട്ടറ വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 15ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിനു എത്തണമെന്ന് എച്ച്എം അറിയിച്ചു.
പത്തനാപുരം ∙ ഗവ.എൻജിനീയറിങ് കോളജിൽ (കേപ്പ്) മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അഡ്ഹോക് അസി. പ്രഫ.ഒഴിവ്.
അഭിമുഖം17ന് 10.30ന്.
വിവരങ്ങൾക്ക്: ഫോൺ – 9846742607.
അസിസ്റ്റന്റ് പ്രഫസർ ഒഴിവ്
പത്തനാപുരം∙ ഗവ.എൻജിനീയറിങ് കോളജ്(കേപ്പ്)ൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അഡ്ഹോക് അസി.പ്രഫ.ഒഴിവ്. അഭിമുഖം: 17ന് 10.30ന്.
ബന്ധപ്പെടുക:9846742607.
അഭിമുഖം 15ന്
കുമ്മിൾ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (സീനിയർ) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കൾ രാവിലെ 10.30ന്
ചിതറ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 15ന് ഉച്ചയ്ക്ക് 2.30ന്.
അഭിമുഖം നാളെ
എഴുകോൺ ∙ ഗവ.പോളിടെക്നിക് കോളജിൽ ഇംഗ്ലിഷ് ഗെസ്റ്റ് ലക്ചറർ തസ്തികയിലേക്കു അഭിമുഖം നാളെ രാവിലെ 10ന് അഭിമുഖം നടക്കും.
ഒന്നാം വർഷ ക്ലാസ്
പുതിയകാവ്∙ മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ് ഐടിഐയിൽ ഒന്നാം വർഷ ക്ലാസുകൾ 16ന് രാവിലെ 9നു ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 989549005.
സ്പോട്ട് അഡ്മിഷൻ നടത്തും
കൊല്ലം∙ കെൽട്രോൺ നടത്തുന്ന ഡിസിഎ, മോണ്ടിസോറി, സോഫ്റ്റ്വെയർ ടെസ്റ്റിങ്, ലോജിസ്റ്റിക്സ്, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക് മെയ്ന്റനൻസ്, വേഡ് പ്രോസസിങ് ഡേറ്റ എൻട്രി, ഫയർ ആൻഡ് സേഫ്റ്റി, അക്കൗണ്ടിങ് കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 8547631061.
അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി ∙ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട
യൂവതി–യുവാക്കൾക്കായി നടത്തുന്ന 3 ദിവസത്തെ സൗജന്യ ക്ലാസ് , പാത്–വേ സോഷ്യൽ ലൈഫ് വെൽനെസ് പ്രോഗ്രാം നടത്തുന്നതിനു അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ / എയിഡഡ് / അഫിലിയേറ്റഡ് കോളജുകൾ / അംഗീകാരമുള്ള സംഘടനകൾ / മഹല്ല്ജമാഅത്തുകൾ / ചർച്ച് കമ്മിറ്റികൾ / വഖഫ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം.
ക്ലാസുകൾ നടത്താനുള്ള സൗകര്യം. സംഘാടകർ ഒരുക്കണം. ജില്ലയിലുള്ളവർ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളായ കരുനാഗപ്പള്ളി, കണ്ണനല്ലൂർ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർക്ക് 20 നകം അപേക്ഷ സമർപ്പിക്കണം. 9447428351, 9447586880.
ആർച്ചറി പരിശീലനം
കൊല്ലം∙ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിംപ്യൻസ് പ്രഫഷനൽ ആർച്ചറി ട്രെയ്നിങ് അക്കാദമിയും സംയുക്തമായി സ്കൂൾ ഗെയിംസ്, കേരളോത്സവം, പാരാ ആർച്ചറി ചാംപ്യൻഷിപ് എന്നീ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ആർച്ചറിയിൽ പരിശീലനം നൽകുന്നതിന് ജില്ലയിലെ സ്കൂളുകൾക്ക് അപേക്ഷിക്കാം. ബോ, ടാർഗറ്റ്, ആരോ തുടങ്ങിയവ സൗജന്യമായി നൽകും.
പരിശീലനത്തിനായി 100 മീറ്റർ സ്ഥലം ഉള്ള സ്കൂളുകൾ 12ന് വൈകിട്ട് 5 ന് മുൻപ് അപേക്ഷകൾ ഇമെയിൽ സമർപ്പിക്കണം. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://peasak.weebly.com, 9809921065
സെമിനാർ നാളെ
ചടയമംഗലം∙ പ്രവാസി സംഘം 15ന് അഞ്ചൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംരംഭകത്വ സെമിനാർ നാളെ 9 മുതൽ ഒന്ന് വരെ ചടയമംഗലം എൻഎസ്എസ് യൂണിയൻ ഹാളിൽ നടക്കും.
നോർക്ക റൂട്സ് ജില്ലാ വ്യവസായ കേന്ദ്രം, കനറാ ബാങ്ക് സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട
സഹായങ്ങൾ പ്രവാസി സമൂഹത്തിന് ലഭ്യമാക്കുന്നതിനും പരമാവധി പ്രവാസികളിലേക്ക് എത്തിക്കുന്നതിനുമാണ് സെമിനാർ. നോർക്ക റൂട്സ് സിഎംഡി ഡോ.അനിൽ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശിവകുമാർ, കനറാ ബാങ്ക് മാനേജർ യു.ആർ.അപ്പു എന്നിവർ പങ്കെടുക്കും. വിവിധ സംരംഭക സാധ്യതകൾ, നോർക്ക റൂട്ട്സിന്റെ വിവിധ സബ് സിഡികൾ, സർക്കാരിന്റെ ധന സഹായങ്ങൾ, തുടങ്ങിയവ സംബന്ധിച്ചു വിഷയ അവതരണം ഉണ്ടാകും.
സാമുദായിക കരകളുടെ പട്ടിക പ്രസിദ്ധീകരിച്ചു
ഓച്ചിറ∙ പരബ്രഹ്മ ക്ഷേത്ര പൊതു ഭരണസമിതി തിരഞ്ഞെടുപ്പിന്റെ ഭാഗമായി 52 കരകളിലെ അർഹമായ സാമുദായിക പ്രാതിനിധ്യം നിശ്ചയിച്ച പട്ടികയും ആകെയുളള 52 കരകളെ നായർ (22), ഈഴവ (24), അരയ (6) കരകളായി തിരിച്ച പട്ടികയും പ്രസദ്ധികരിച്ചു. ആക്ഷേപമുള്ളവർ 13നു 4നും മുൻപ് ഓംകാര സത്രത്തിൽ പ്രവർത്തിക്കുന്ന റിട്ടേണിങ് ഓഫിസിൽ രേഖാമൂലം അറിയിക്കണമെന്നും റിട്ടേണിങ് ഓഫിസർ റിട്ട: ജില്ലാ ജഡ്ജി കെ.സോമൻ അറിയിച്ചു.
ഫൊട്ടോഗ്രഫി മത്സരം
കൊല്ലം∙നീരാവിൽ നവോദയം ഗ്രന്ഥശാലാ കായിക–കലാ സമിതി സ്ഥാപക അംഗവും അമച്വർ ഫോട്ടോഗ്രഫറുമായിരുന്ന കാവിടി വിളയിൽ കെ.രവീന്ദ്രന്റെ സ്മരണാർഥം നടത്തുന്ന ജില്ലാതല ഫൊട്ടോഗ്രഫി മത്സരത്തിൽ പ്രസ്–അമച്വർ ഫൊട്ടോഗ്രഫർമാർക്കു പങ്കെടുക്കാം.
9446353792.
വോളിബോൾ ചാംപ്യൻഷിപ്
ചാത്തന്നൂർ ∙ ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയുടെ സബ് ജൂനിയർ വോളിബോൾ ചാംപ്യൻഷിപ് 13ന് രാവിലെ 9നു ഇസ്യാൻ സ്റ്റേഡിയത്തിൽ നടക്കും. 7909128064, 9946447307.
വെരിക്കോസ് വെയിൻ സൗജന്യ മെഡിക്കൽ ക്യാംപ് 12ന്
നെല്ലിക്കുന്നം ∙ മലയാള മനോരമയും നെല്ലിക്കുന്നം അരീക്കൽ ആയുർവേദ ആശുപത്രിയും സഹകരിച്ചു 12നു രാവിലെ 9 മുതൽ ഉച്ചയ്ക്കു 12 വരെ അരീക്കൽ ഹോസ്പിറ്റലിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു.
വെരിക്കോസ് വെയിൻ, വെരിക്കോസ് അൾസർ, വെരിക്കോസ് അനുബന്ധമായ മറ്റു ബുദ്ധിമുട്ടുകൾ എന്നിവയ്ക്കു രക്തമോക്ഷ, വസ്തി, മർമ തുടങ്ങിയ ചികിത്സകൾ സൗജന്യമാണ്. കഴുത്തു വേദന, തോൾ വേദന, ഉപ്പൂറ്റി വേദന, ആമവാതം, അലർജി, പൈൽസ് തുടങ്ങിയ രോഗങ്ങൾക്കും പരിശോധനയുണ്ടാകും.
പഞ്ചകർമ ചികിത്സ വിദഗ്ധൻ ഡോ.എ.ആർ.സ്മിത്ത് കുമാറിന്റെ നേതൃത്വത്തിലാണു ക്യാംപ്. ഡോ.അമൃത ദീപക്, ഡോ.പി.എസ്.അനിഷ്മ, ഡോ.ഒ.കാർത്തിക, ഡോ.കാവേരി എന്നിവർ പങ്കെടുക്കും.
താരൻ, സോറിയാസിസ്, മറ്റു ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കു പ്രത്യേക ചികിത്സ ലഭ്യമാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്കു കൺസൽറ്റേഷൻ, മരുന്ന് ആവശ്യമുള്ള ചികിത്സ എന്നിവ പൂർണമായും സൗജന്യമാണ്.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 25 പേർക്കു മനോരമയുടെ തിരഞ്ഞെടുക്കുന്ന പ്രസിദ്ധീകരണങ്ങൾ 1 വർഷത്തേക്കു സൗജന്യമായി ലഭിക്കും. 9072155809, 9645599633, 8891885338.
സൗജന്യ രക്തദാന ക്യാംപ്
ഓയൂർ ∙ വാക്കനാട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ നാഷനൽ സർവീസ് സ്കീം യൂണിറ്റും കേരള പൊലീസ് പോൾ ബ്ലഡുമായി ചേർന്നു സൗജന്യ രക്തദാനം ക്യാംപ് നാളെ രാവിലെ 9.30 മുതൽ 1 വരെ സ്കൂളിൽ നടക്കും.
രക്തം നൽകാൻ താൽപര്യമുള്ളവർ പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.
സൗജന്യ മെഡിക്കൽ ക്യാംപ് 14ന്
പുനലൂർ ∙ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി പുനലൂർ ഗവ.താലൂക്ക് ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ 14ന് രാവിലെ 9.30 മുതൽ 12.30 വരെ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നു. ക്യാംപിൽ അലർജി, തൈറോയ്ഡ്, അസ്ഥി സംബന്ധമായ രോഗങ്ങൾ, ഡയബറ്റിക്സ്, ബ്ലഡ് പ്രഷർ, മറ്റു ജീവിത ശൈലീ രോഗങ്ങൾ, ത്വക് രോഗങ്ങൾ തുടങ്ങി എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സ ലഭിക്കും.
ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി ലഭിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് സൗജന്യ രക്ത പരിശോധനയും ലഭിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.
ബിജി ഡാനിയേൽ, ഇടവക വികാരി ഫാ.സാജൻ തോമസ്,ട്രസ്റ്റി ജി.കുഞ്ഞപ്പൻ, സെക്രട്ടറി ജേക്കബ് ജോർജ് എന്നിവർ അറിയിച്ചു. 9745340500,9447801450
എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ്
കൊല്ലം ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട് കോമിനെക്കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം.
വാളത്തുംഗൽ കളരിവാതുക്കൽ ശിവക്ഷേത്രത്തിനു സമീപമുള്ള കെജിഎം ലൈബ്രറി ആൻഡ് റീഡിങ് റൂമിൽ 12, 13 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ നടക്കുക. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതമാണ് എം ഫോർ മാരി ഡോട് കോമിന് ഉള്ളത്.
ഫോൺ: 7012667928. പുനലൂർ ∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ ആയ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ച് അറിയാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും അവസരം.
പുനലൂർ വാളക്കോട് ബോയ്സ് ഹൈസ്കൂൾ ജംക്ഷനിലെ പി.എ.അസീസ് പബ്ലിക് ലൈബ്രറിയിൽ 12, 13 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു റജിസ്ട്രേഷൻ ഡ്രൈവ് നടക്കുക. വ്യക്തികളുടെ പ്രതീക്ഷകളെ അടിസ്ഥാനമാക്കി ജീവിതപങ്കാളിയെ കണ്ടെത്താൻ സഹായിക്കുന്ന മികച്ച മാച്ച് മേക്കിങ് അൽഗോരിതം ആണ് എം ഫോർ മാരി ഡോട്ട് കോമിന് ഉള്ളത്. ഫോൺ: 9074556548.
വൈദ്യുതി മുടങ്ങും
പരവൂർ ∙ മഞ്ചാടിമൂട്, മാവിൻമൂട്, ദയാബ്ജി, ബിഎസ്എൽഎസ്, തെക്കുംഭാഗം എച്ച്എസ്, കോട്ടമൂല, നേരുകടവ്, മുഗൾ ബേക്കറി, കൂട്ടൂർ, കലാദർശനി, കാരാകുഴി, കോട്ടമൂല ടെംപിൾ, കല്ലുപുറം, ടൗൺ സൗത്ത്, മേങ്ങാണി, മാർക്കറ്റ്, മുനിസിപ്പൽ ഷോപിങ് കോംപ്ലക്സ്, പുതിയകാവ് എന്നിവിടങ്ങളിൽ 8 മുതൽ 5 വരെയും കല്ലുംകുടി, കല്ലഴി, ശിവപാർവതി, സംതൃപ്തി എന്നിവിടങ്ങളിൽ 9 മുതൽ 5 വരെയും.
അയത്തിൽ ∙ അയത്തിൽ ഈസ്റ്റ്, മുംതാസ്, റേഷൻകട, സ്റ്റാർ, കാടാഞ്ചിറ, ഉല്ലാസ് നഗർ, രണ്ടാം നമ്പർ, ശിൽപ നഗർ എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വലിയമാടം, ഡോറ, ഹാച്ചറി, ഉറി എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയും. കടപ്പാക്കട
∙ സിപി ജംക്ഷൻ, പറത്തൂർ, കണ്ടോലിൽ തോട് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]