കുളത്തൂപ്പുഴ∙ വടക്കെ ചെറുകര മിച്ചഭൂമിയിലെ ഒറ്റമുറി കൂരയിൽ ആരോരും തുണയില്ലാതെ അവിവാഹിതരായ 2 സഹോദരിമാർ. വടക്കെ ചെറുകര മിച്ചഭൂമി കാപ്പിവിള പുത്തൻ വീട്ടിൽ രോഗിയായ എലിസബത്തിനു (45) തുണ സഹോദരിയായ ലീല (52) മാത്രം. ദാഹജലത്തിനു പോലും അന്യരുടെ മുന്നിൽ കൈനീട്ടേണ്ട
ഗതികേടിലായ സഹോദരിമാരുടെ ജീവിതം തീരാദുരിതത്തിലാണ്. പട്ടിണി കിടന്നു ജീവിതം തള്ളിനീക്കുമ്പോഴും എലിസബത്തിന്റെ ചികിത്സയും മരുന്നും മുടങ്ങാതിരിക്കാൻ കാഴ്ച പരിമിതിയിലും അനാരോഗ്യം അവഗണിച്ചും ലീല ജോലി തേടി അലയുന്നു.
വല്ലപ്പോഴും കിട്ടുന്ന വീട്ടുജോലിക്കു ലീല പോകുമ്പോൾ സഹായിക്കാൻ ആരും ഇല്ലാത്തതിനാൽ എലിസബത്തിനെയും ജോലി സ്ഥലത്തേക്ക് ഒപ്പം കൊണ്ടുപോകും.
കൂലിയായ കിട്ടുന്ന തുകയിൽ നല്ലൊരു പങ്കും ഒാട്ടോയാത്രയ്ക്കു തന്നെയാകും. സർക്കാർ ആനുകൂല്യങ്ങൾ ഇതേവരെ ഇവരെ തേടിയെത്തിയിട്ടില്ല.
6 വർഷം മുൻപ് വീടിന്റെ അറ്റകുറ്റപ്പണിക്കായി പഞ്ചായത്തിൽ നിന്നും ലഭിച്ച ചെറിയ തുക മാത്രമാണ് കിട്ടിയ സഹായം. സുരക്ഷിതമായ ഒരു വീട് എന്ന സ്വപ്നം ഇവർക്ക് അന്യം.
വീടിനോ ചികിത്സയ്ക്കോ സഹായം ലഭിച്ചിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]