
അഞ്ചാലുംമൂട്∙ തൃക്കടവൂർ ശിവരാജുവിന്റെ മാറ്റിയ ഒന്നാം പാപ്പാനെ തിരികെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് ദേവസ്വം കമ്മിഷണർക്ക് നിർദേശം നൽകി.
അടുത്തിടെയാണ് വർഷങ്ങളായി ഒന്നാം പാപ്പാൻ ആയിരുന്ന മനോജിനെ മാറ്റി മറ്റൊരു പാപ്പാനെ നിയമിച്ചത്. എന്നാൽ ഒരു മാസമായിട്ടും പുതിയ പാപ്പാന് ആനയെ നിയന്ത്രിക്കാനോ ആരോഗ്യ പരിപാലനം ഏറ്റെടുത്തു നടത്താനോ കഴിഞ്ഞിട്ടില്ല.
മൃഗ ഡോക്ടറുടെ നിർദേശപ്രകാരം ശിവരാജുവിന് സുഖചികിത്സ ആരംഭിച്ചെങ്കിലും പാപ്പാന് ആനയെ കുളിപ്പിക്കാനും അഴിച്ചു നടത്തിക്കാനും കഴിഞ്ഞില്ല.
തുടർന്ന് ദേവസ്വം മൃഗ ഡോക്ടറുടെ അന്വേഷണത്തിൽ പാപ്പാന് ശിവരാജുവിനെ കൈകാര്യം ചെയ്യാനാകില്ലെന്ന് കണ്ടെത്തുകയും പഴയ പാപ്പാൻ മനോജിനെ തിരികെ എത്തിക്കണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തു. തുടർന്ന് ദേവസ്വം ബോർഡ് ഒരാഴ്ചത്തേക്ക് മനോജിനെ നിയമിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലും ഡോക്ടർ ഇക്കാര്യം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ദേവസ്വം ബോർഡിന്റെ ആനകളിൽ ഏറ്റവും കൂടുതൽ ഏക്ക തുക ലഭിക്കുന്ന ആനയാണ് തൃക്കടവൂർ ശിവരാജു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]