മൺറോത്തുരുത്ത്∙ വിനോദ സഞ്ചാര കേന്ദ്രമായ മൺറോത്തുരുത്തിലെ പ്രധാന ആകർഷമണാമായ കണ്ടൽച്ചെടികൾ വേരിളകി ഒഴുകി പോകുന്നു. കല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്ന ചേരീക്കടവ് ഭാഗത്തെ പൂർണ വളർച്ചയെത്തിയ പനച്ചിക്കണ്ടൽ (പ്രാന്തൻ കണ്ടൽ) ചെടികളാണ് കായലിൽ ഒഴുകി നടക്കുന്നത്.
ഇത്തവണത്തെ വേലിയേറ്റത്തെ തുടർന്നുണ്ടായ ശക്തമായ ഒഴുക്കിൽ ചെടികളുടെ അടിയിലെ മണ്ണ് ഒലിച്ചു പോകുന്നതാണ് കാരണം.
ചരിത്രത്തിലെ ഏറ്റവും ശക്തമായ വേലിയേറ്റമാണ് ഇത്തവണ ഉണ്ടായത്. വേലിയേറ്റ ആഘാതം കുറയ്ക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും കണ്ടലുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
കായലിലെ മത്സ്യസമ്പത്ത് കൂട്ടുന്നതിനു വേണ്ടിയും കണ്ടലുകൾ നട്ടുവളർത്തുന്നതിനു ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ മണ്ണൊലിപ്പിൽ കണ്ടലുകൾ മൂടോടെ ഒഴുകിപ്പോകുന്നത് ആശങ്ക ഉണ്ടാക്കുന്നതായി മുൻ പഞ്ചായത്ത് അംഗം ബിനു കരുണാകരൻ പറഞ്ഞു.
മുൻപ് കര ആയിരുന്ന ചേരീക്കടവ് ഭാഗത്ത് തുടർച്ചയായ വേലിയേറ്റത്തിൽ ജലനിരപ്പുയർന്നു.
വെള്ളം കയറിയതോടെ ഇവിടത്തെ താമസക്കാർ വീടുപേക്ഷിച്ച് പോയി. പിന്നീട് കണ്ടൽ കാടുകൾ വളർന്ന ഇവിടെ സാമ്പ്രാണിക്കോടി പോലെ വിനോദ സഞ്ചാരികൾക്ക് കായലിന് നടുവിൽ വെള്ളത്തിൽ ഇറങ്ങി നിൽക്കാൻ കഴിയും.
ശാസ്ത്രീയ പഠനം നടത്തി വേലിയേറ്റത്തിൽ മണ്ണൊലിപ്പ് തടഞ്ഞ് കണ്ടൽ കാട് സംരക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]