
ശാസ്താംകോട്ട ∙ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റു മരിച്ച മിഥുന്റെ കുടുംബത്തിനുള്ള പുതിയ വീടിന്റെ നിർമാണം തുടങ്ങി.
പടിഞ്ഞാറേകല്ലട വിളന്തറയിൽ മന്ത്രി വി.ശിവൻകുട്ടി വീടിനു ശിലയിട്ടു.
പഴയ വീട് പൊളിച്ചുമാറ്റിയ ശേഷം 1000 ചതുരശ്ര അടി വിസ്തീർണത്തിൽ കേരള സ്കൗട്സ് ആൻഡ് ഗൈഡ്സ് ആണ് പുതിയ വീട് ഒരുക്കുന്നത്. സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കിയെന്നും 4 മാസത്തിനുള്ളിൽ വീട് നിർമാണം പൂർത്തീകരിക്കുമെന്നും മിഥുന്റെ അനുജന്റെ വിദ്യാഭ്യാസ ചെലവുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയതായും മന്ത്രി പറഞ്ഞു.
കുടുംബത്തിനു സ്ഥിരവരുമാനം ഉറപ്പാക്കുന്ന നടപടി വേണമെന്ന് സ്കൂൾ മാനേജ്മെന്റിനു നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 3 ലക്ഷം രൂപ മിഥുന്റെ മാതാപിതാക്കൾക്ക് മന്ത്രി കൈമാറി.
എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, സുജിത്ത് വിജയൻ പിള്ള, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, കേരള സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ.കെ.പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ, പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ, വാർഡംഗം ടി.ശിവരാജൻ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]