
അമൃതപുരി∙ ശിഷ്യരുടെ മനസ്സിൽ ആത്മശക്തി ഉണർത്താനാണു ഗുരു ശ്രമിക്കുന്നതെന്നും ഗുരുവിന്റെ പാദത്തിൽ ശിഷ്യൻ കൃതജ്ഞതാപൂർണമായ ഹൃദയത്തെ സമർപ്പിക്കുന്നതിന്റെ പ്രതീകമാണു ഗുരുപൂർണിമയെന്നും മാതാ അമൃതാനന്ദമയി. അമൃതപുരിയിൽ നടന്ന ഗുരുപൂർണിമ ആഘോഷത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
അസത്യത്തിൽ നിന്നു സത്യത്തിലേക്കും അന്ധകാരത്തിൽ നിന്നു പ്രകാശത്തിലേക്കും മരണത്തിൽ നിന്ന് അമൃതത്വത്തിലേക്കും കൈപിടിച്ചു നയിക്കുന്ന ഗുരുവിനോടു ശിഷ്യനുള്ള കടപ്പാട് ഒരിക്കലും തീരുന്നതല്ല.
അമ്മയുടെ എല്ലാ മക്കളിലും അമ്മ ഗുരുവിനെ കാണുന്നുണ്ട്. പ്രകൃതിയും ഗുരുവാണ്.
എല്ലാ ജീവജാലങ്ങളിൽ നിന്നും അനേകം പാഠങ്ങൾ പഠിക്കാനുണ്ട്– മാതാ അമൃതാനന്ദമയി പറഞ്ഞു.
സന്യാസിനി –ബ്രഹ്മചാരിണിമാരുടെ കാർമികത്വത്തിൽ നടന്ന ഗണപതി ഹോമത്തോടെയും ഗുരു ഹോമത്തോടെയുമാണ് ആഘോഷങ്ങൾക്കു തുടക്കമായത്. തുടർന്നു മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി ഗുരുപാദ പൂജ ചെയ്തു.
കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനുമായിരുന്ന ഡോ. കെ.എസ്.
രാധാകൃഷ്ണൻ അമൃത ഇന്റർനാഷനൽ സ്കൂൾ ഓഫ് ലോയ്ക്കു വേണ്ടി തയാറാക്കിയ ഭാരതീയ നിയമ വിജ്ഞാനീയം എന്ന പുസ്തകം അമ്മ പ്രകാശനം ചെയ്തു. തുടർന്നു നാദോപാസനയും മറ്റു കലാപരിപാടികളും നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]