
പരാതി പരിഹാര അദാലത്ത്
കൊല്ലം∙ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ ജില്ലയിൽ ഓഗസ്റ്റ് 12,13 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 5 വരെ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരാതി പരിഹാര അദാലത്ത് നടത്തും. കമ്മിഷൻ ചെയർപഴ്സൻ ശേഖരൻ മിനിയോടൻ, അംഗങ്ങളായ ടി.കെ.വാസു, സേതു നാരായണൻ എന്നിവർ നേതൃത്വം നൽകും.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാരുടെ വിവിധ വിഷയങ്ങളിൽ കമ്മിഷൻ മുൻപാകെ സമർപ്പിച്ചതും വിചാരണയിൽ ഉള്ളതുമായ കേസുകളിൽ, പരാതിക്കാരെയും ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും.
വാക്ക് ഇൻ ഇന്റർവ്യൂ 15ന്
കൊല്ലം∙ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയ എടിഎൽ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ 15ന് നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ രാവിലെ 8.30ന് സ്കൂൾ ഓഫിസിൽ എത്തിച്ചേരണം.
കൂടുതൽ വിവരങ്ങൾക്ക്: https://kollam.kvs.ac.in.
അഭിമുഖം14ന്
കൊല്ലം∙ കരുനാഗപ്പള്ളി എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവിലേക്ക് 14 രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട
വിഷയത്തിൽ ബിടെക്കും എം.ടെക്കും, ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് നിർബന്ധം. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജാരാകണം.
വിവരങ്ങൾക്ക് www.ceknpy.ac.in ഫോൺ 0476-2665935.
സ്പോട്ട് അഡ്മിഷൻ
കൊല്ലം∙ നെയ്യാർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ എംബിഎ ബാച്ചിൽ എസ്സി./എസ്ടി/ഒഇസി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുള്ള സീറ്റുകളിലേക്ക്് 14ന് രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തും. അസ്സൽ രേഖകൾ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
വിവരങ്ങൾക്ക്: www.kicma.ac.in ഫോൺ: 8547618290, 9188001600.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൊല്ലം∙ ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് അയ്യങ്കാളി സ്കോളർഷിപ്പിന് അപേക്ഷിക്കാം.
വരുമാന പരിധി ഒരു ലക്ഷം രൂപയിൽ താഴെ. അവസാന തീയതി.
28. ഫോൺ: 0474-2794996.
ധനസഹായത്തിന് അപേക്ഷക്ഷണിച്ചു
കൊല്ലം∙ സാമൂഹിക നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളുടെ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് അപേക്ഷിക്കാം.
സുനീതി പോർട്ടൽ മുഖേന അപേക്ഷകൾ ജില്ല സാമൂഹിക നീതി ഓഫിസർക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക് : www.sjd.kerala.gov.in ഫോൺ: 0474 2790971.
അധ്യാപക ഒഴിവ്
കൊല്ലം∙ കോയിക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്.
യോഗ്യരായ അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 15ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഒാഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വൈദ്യുതി മുടങ്ങും
അയത്തിൽ∙കലാവേദി, ബാലാനന്ദ, ആറാട്ട്കുളം, ശ്രീനാരായണപുരം, ചീലാഞ്ചേരി, ടയർ വർക്സ്, കാവയ്യം, ഈഴവ പാലം, മഠത്തിൽ, തെങ്ങയ്യം, ശാന്തി തൊടി, പുളിയത്ത് മുക്ക്, ദിവ്യ, കലുങ്ക് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പള്ളിമുക്ക്∙ബിസ്മി, മയൂരി, ഒയാസിസ് പ്ലാസ, വാഹിനി, തോപ്പ് വയൽ, എസ്പിഎം, ടെലിഫോൺ എക്സ്ചേഞ്ച് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
കന്റോൺമെന്റ്∙ഡെയറി ഫാം, ജസ്റ്റിൻ, കമ്പിയിട്ടഴികം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]