ശൂരനാട് ∙ എംഎൽഎ ഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ കോൺക്രീറ്റ് അടിത്തറ കെട്ടിയിട്ട് ഒരു വർഷമായിട്ടും വിളക്കു സ്ഥാപിക്കാത്തതിൽ പ്രതിഷേധമുയരുന്നു. ശൂരനാട് വടക്ക് പ്ലാമുക്ക് ജംക്ഷനിൽ ആണ് ഈ ദുരവസ്ഥയുള്ളത്.
സന്ധ്യ കഴിഞ്ഞാൽ പ്രദേശം മുഴുവൻ കൂരിരുട്ടാണ്. പ്രകാശം ഇല്ലാത്തതിനാൽ രാത്രി വൈകി ജംക്ഷൻ ഭാഗത്തു സാമൂഹികവിരുദ്ധരുടെ ശല്യം കൂടിയിട്ടുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.കാൽനട
യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഇതുവഴിയുള്ള രാത്രി യാത്ര ബുദ്ധിട്ടായി മാറിയിരിക്കുകയാണ്. ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 12-ാം വാർഡ് കമ്മിറ്റി മെഴുകുതിരി തെളിച്ചു പ്രതിഷേധിച്ചു.മണ്ഡലം പ്രസിഡന്റ് ആർ.നളിനാക്ഷൻ ഉദ്ഘാടനം ചെയ്തു.
സരസചന്ദ്രൻ പിള്ള അധ്യക്ഷനായി. ജോൺസൺ അമ്പലത്തിൽ, ജോർജ് കുട്ടി, വർഗീസ്, സജി കുമാർ, ബിജു, അനന്തു വിജയൻ, രാജേഷ്, പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]