ചടയമംഗലം∙ നിലമേലിൽ സ്വകാര്യ ബാങ്കിൽ കവർച്ച നടത്തിയയാൾ പിടിയിൽ. നിലമേൽ വേയ്ക്കൽ പികെപി ഹൗസിൽ മുഹമ്മദ് സമീർ (31) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനി പുലർച്ചെ 2.44 ന് നിലമേൽ ഐഡിഎഫ്സിയുടെ ഫസ്റ്റ് ഭാരത് ബാങ്കിൽ ആണ് കവർച്ച നടത്തിയത്. ബാങ്കിന്റെ ലോക്കർ തുറക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
സിസിടിവി ക്യാമറകളുടെ 2 ഡിവിആറുകൾ കവർന്ന് കടന്നു. ബാങ്കിലേക്കുള്ള വൈദ്യുതി ലൈനിൽ നിന്നു വൈദ്യുതി എടുത്തു കട്ടർ ഉപയോഗിച്ചാണ് ഷട്ടറും വാതിലും പൊളിച്ചത്.
സോഫ്റ്റ്വെയർ മേഖലയിൽ ഉന്നത വിദ്യാഭ്യാസം ഉള്ള സമീർ സൗദി അറേബ്യയിൽ മർച്ചന്റ് നേവിയിൽ ജോലി ചെയ്തിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തി.
കുടുംബവുമായി പിണങ്ങി ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു.
ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടിയാണ് മോഷണം നടത്തിയതെന്ന് സമീർ മൊഴി നൽകി. ബാങ്കിലും ഇയാൾ താമസിച്ച ലോഡ്ജിലും പ്രതിയുമായി തെളിവെടുപ്പ് നടത്തി.
മോഷണത്തിന് ഉപയോഗിച്ച കട്ടറും രണ്ടു ഡിവിആറുകളും കണ്ടെത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചടയമംഗലം എസ്എച്ച്ഒ സുനീഷ്, ചടയമംഗലം എസ്ഐ എം. മോനിഷ്, സിപിഒമാരായ അജിത്ത്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]