പത്തനാപുരം ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫ്ലവർഷോ, കൾചറൽ ഫെസ്റ്റ് എന്നിവയിൽ ഓണം കഴിഞ്ഞിട്ടും തിരക്ക് ശക്തം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തിച്ച വ്യത്യസ്ത പൂക്കളുടെ വർണക്കാഴ്ചകൾ ആണു ഫ്ലവർഷോയിൽ.35000 ചതുരശ്ര അടി വിസ്തീർണത്തിൽ ആണ് ഇതു തയാറാക്കിയിട്ടുള്ളത്.
പൂക്കളും ചെടികളും കാണാനും സെൽഫിയെടുക്കാനും കുടുംബസമേതം എത്തുന്നവരുടെ തിരക്ക് പലപ്പോഴും നിയന്ത്രിക്കാൻ കഴിയുന്നില്ല.
രാജ്യത്തു കാണാൻ കഴിയാത്ത പക്ഷികളും മൃഗങ്ങളും ഉൾപ്പെടുന്ന ‘ആമസോൺ’ ഏരിയ, ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെന്റ് പാർക്ക്, സാഹസിക അഭ്യാസങ്ങൾ, അക്വാ ഷോ, പെറ്റ് ഷോ എന്നിവയ്ക്കൊപ്പം സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്. മഞ്ചള്ളൂരിലെ എൻഎസ്എസ് ഗ്രൗണ്ട് ആണു വേദി. 22ന് അവസാനിക്കും.തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സംവിധാനമൊരുക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി പ്രതികരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]