കുന്നിക്കോട് ∙ പ്രതിഷേധങ്ങൾക്കൊടുവിൽ നവീകരിച്ച റോഡ് വീണ്ടും തകർന്നു. ആവണീശ്വരം റെയിൽവേ സ്റ്റേഷൻ – വിളക്കുടി അമ്പലം റോഡാണു തകർന്നത്.
കുഴികൾ രൂപപ്പെട്ട റോഡിൽ അപകടം പതിവായി.
ആവണീശ്വരം, നെടുവന്നൂർ, മേഖലയിലുള്ളവർക്ക് വിളക്കുടി ഭാഗത്തേക്കും തിരിച്ചും എത്താനുള്ള പാതയാണ് ഇത്. വർഷങ്ങളോളം തകർന്നു കിടന്ന പാത ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിലാണു ഗതാഗതയോഗ്യമാക്കിയത്.
ദിവസവും നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന പാതയിൽ പലയിടത്തും വലിയ കുഴികളാണ്. റോഡ് ഗതാഗതയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണു നാട്ടുകാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]