ശക്തികുളങ്ങര ∙ കാവനാട് കണിയാം കടവ് – സെന്റ്ജോർജ് ഐലൻഡ് പൊതുമരാമത്തു കടത്തു കടവിലെ കടത്തുകാരനു മർദനമേറ്റതായി പരാതി. സെന്റ് ജോർജ് ഐലൻഡ് ജോസ് ഭവനിൽ ജോയി സേവ്യറിനാ(54) ണ് മർദനമേറ്റത്.
സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് സെന്റ് ജോസഫ് ഐലൻഡിലെ ബിജോ ജോസിനെതിരെ കേസെടുത്തു. 6ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.
ജോയിയുടെ വള്ളത്തിൽ ബിജോ ജോസിനു കൈമാറാനായി സഹോദരി നൽകിയ ഭക്ഷണം ബിജോ ജോസിനെ കാണാത്തതിനെത്തുടർന്നു കടവിനു സമീപം വച്ചു മടങ്ങി.
ഇതിന്റെ വിരോധമാണ് ആക്രമണത്തിനു കാരണമായതെന്ന് പൊലീസ് പറഞ്ഞു. അസഭ്യം പറയുകയും കരണത്തടിച്ച് ശേഷം ഇരുമ്പ് വടി കൊണ്ട് പുറത്തും കയ്യിലും അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കേസെടുത്തെങ്കിലും ബിജോയെ പിടികൂടിയിട്ടില്ല.
ഇതിൽ കടത്തുകാർ പ്രതിഷേധിച്ചതോടെ രാവിലെ തുരുത്തുകളിൽ നിന്നുള്ള വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി.
കൗൺസിലർ ദീപു, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, നാട്ടുകാരും പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് നടത്തിയ ചർച്ചയിൽ സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന ഉറപ്പിൽ കടത്തു സർവീസ് പുനരാരംഭിച്ചു.
പകൽ 3 വള്ളങ്ങളും രാത്രി ഒരു വള്ളവുമാണ് തുരുത്തുകളിലേക്ക് കടത്തു സർവീസ് നടത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]