
കൊല്ലം∙ടെൻഡർ നടപടികൾ ആയിട്ടും റോഡ് നിർമാണത്തിന്റെ മാതൃകയെ ചൊല്ലിയുള്ള തർക്കം തുടരുന്നു. പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയുമായ കടപ്പാക്കട– അഗ്നിരക്ഷാ നിലയം– പീപ്പിൾസ് നഗർ റോഡിന്റെ നിർമാണത്തിന്റെ പേരിലാണ് തർക്കം.
ഇന്റർലോക്ക് നിരത്തിയാൽ ഭാരം കൂടിയ വാഹനങ്ങൾ പ്രത്യേകിച്ചും അഗ്നിരക്ഷാനിലയത്തിലെ വാഹനങ്ങൾ കയറുമ്പോൾ ഇവ ഇളകിപ്പോകുമെന്നാണു നാട്ടുകാരുടെ ആശങ്ക. ഇത്തരത്തിൽ തറയോടു പാകിയ മറ്റു പല സ്ഥലങ്ങളിലും വലിയ വാഹനങ്ങൾ കയറി തറയോടുകൾ ഇളകിപ്പോയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണു പ്രദേശവാസികൾ ടാർ തന്നെ ചെയ്യണമെന്നു വാശിപിടിക്കുന്നത്.
കുണ്ടും കുഴിയുമായ റോഡിലൂടെ കാൽ നടയാത്രയും വാഹനയാത്രയും ദുഷ്കരമാണ്. കുട്ടികളടക്കം ഒട്ടേറെപ്പേരാണ് കടപ്പാക്കടയിലേക്കും ചെമ്മാൻമുക്കിലേക്കും പോകാനായി ഈ റോഡിനെ ആശ്രയിക്കുന്നത്.
ഒരു കിലോമീറ്ററിലധികം നീളമുള്ള റോഡിന്റെ നല്ലൊരു ഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിലായി. മഴ കനത്താൽ ദുരിതം ഇരട്ടിക്കും. കുഴികളിലും ചാലുകളിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനട
യാത്രയാണ് ഏറെ ദുഷ്കരം. വാഹനത്തിന് കേടുപാടുണ്ടാകുമെന്ന കാരണത്താൽ ഓട്ടോറിക്ഷക്കാർ ഈ റോഡിലേക്കു സവാരി വിളിച്ചാൽ വരില്ല. ഡിവിഷനിലെ മറ്റെല്ലാ റോഡുകളും നന്നാക്കിയിട്ടും അപകടാവസ്ഥയിലുള്ള ഈ റോഡിനെ പൂർണമായും അവഗണിക്കുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം റോഡ് നിർമാണം ഈ മാസം അവസാനം ആരംഭിക്കുമെന്നും ഇന്റർലോക്ക് തന്നെയാണ് സ്ഥാപിക്കുന്നതെന്നും കൗൺസിലർ എ.കെ സവാദ് പറഞ്ഞു. ടാറിങ് ചെയ്യാനുള്ള തുക അനുവദിച്ചിട്ടില്ല.
90 ലക്ഷം രൂപയാണ് ചെലവു കണക്കാക്കുന്നത്. റോഡ് നിർമാണത്തോടൊപ്പം ഒാടയുടെ പുനർനിർമാണവും നടത്തും. കടപ്പാക്കട
റോഡിൽ നിന്നു അഗ്നിരക്ഷാ സേന നിലയം വരെയുള്ള ഭാഗത്ത് 100എംഎം(3.93 ഇഞ്ച് കനത്തിലുള്ള) ഇന്റർ ലോക്കും ബാക്കി വരുന്ന ഭാഗത്ത് 80എംഎം(3.15ഇഞ്ച് കനത്തിലുമുള്ള) ഇന്റർ ലോക്കുകളാണ് സ്ഥാപിക്കുന്നത്.
‘റോഡിന്റെയും ഒാടയുടെയും നിർമാണം വേഗത്തിലാക്കണം’
കൊല്ലം∙മേടയിൽ മുക്കിൽ നിന്നു ഇലങ്കത്ത് ഭാഗത്തേക്കു പോകുന്ന 250 മീറ്റർ റോഡിന്റെയും ഒാടയുടെയും നിർമാണം വേഗത്തിലാക്കണമെന്നു നാട്ടുകാർ. ഒാട
നിർമാണം വൈകുന്നത് മൂലം മിക്ക വീട്ടുകാർക്കും വാഹനവുമായി റോഡിലേക്ക് ഇറങ്ങാനാകാത്ത അവസ്ഥ.ഒാടയുടെ നിർമാണം നീളുന്നത് യാത്രക്കാർക്കും പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. പരാതിപ്പെട്ടപ്പോൾ വീട്ടിലേക്കു കയറുന്ന ഭാഗത്ത് ഇരു ചക്ര വാഹനങ്ങൾ കയറാൻ പാകത്തിൽ ഇരുമ്പ് ഷീറ്റുകൾ ഇട്ടു താൽക്കാലിക പരിഹാരം കണ്ടു.
ഒാടയുടെ മുകളിൽ ഇടാനുള്ള സ്ലാബുകളുടെ നിർമാണം പൂർത്തിയായെങ്കിലും അവ സ്ഥാപിക്കുന്ന ജോലികളാണ് വൈകുന്നത്. അതേസമയം ഒാടയുടെ മേൽമൂടി ഇടുന്ന ജോലികൾ നാളെ മുതൽ ആരംഭിക്കുമെന്ന് കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ യു.പവിത്ര പറഞ്ഞു. നേരത്തേയുള്ള ഒാടയുടെ അറ്റകുറ്റപ്പണി നടത്താനാണ് ഉദ്ദേശിച്ചത്.
എന്നാൽ ഒാടയുടെ വശങ്ങൾ തകർന്ന നിലയിലായിരുന്നു. അവ ബലപ്പെടുത്തേണ്ടി വന്നതോടെയാണ് നിർമാണം വൈകിയത്. ഒാട
നിർമാണം പൂർത്തിയാകുന്നതോടെ തിരുമുല്ലവാരം–എകെജി റോഡിന്റെ ടാറിങ് ജോലിക്കൊപ്പം ഈ ഭാഗത്തെയും ടാറിങ് നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]