
നീണ്ടകര∙ മുങ്ങിയ ചരക്കുകപ്പലിൽ നിന്നും കടലിൽ വീണ കണ്ടെയ്നറുകളുടെ അവശിഷ്ടങ്ങൾ കയറി വീണ്ടും വല നഷ്ടമായി. 18 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ.
നീണ്ടകര പുത്തൻതുറ രാജസിംഹന്റെ ഉടമസ്ഥതയിലുള്ള മുണ്ടകത്തിൽ എന്ന ഇൻലാൻഡ് വള്ളത്തിലെ വലയാണ് കീറിപ്പോയത്. ചൊവ്വാഴ്ച തങ്കശ്ശേരിയിൽ നിന്നും മീൻപിടിക്കാൻ പോയ വള്ളത്തിൽ 40 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. നീണ്ടകര ഹാർബറിനു പടിഞ്ഞാറ് വച്ച് വല മത്സ്യവുമായി കോരുന്നതിനിടെ ഒഴുകി നടന്ന കണ്ടെയ്നറിന്റെ അവശിഷ്ടം വലയിൽ പെട്ട് കീറുകയായിരുന്നു.
വലയും ലെഡ് വെയ്റ്റും റോപും നഷ്ടമായി. തീരദേശ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം നീണ്ടകര പുത്തൻതുറ പനമൂട്ടിൽ ഓമനക്കുട്ടന്റെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി എന്ന ഇൻബോർഡ് വള്ളത്തിലെ വല കണ്ടെയ്നറിന്റെ അവശിഷ്ടം കുടുങ്ങി നശിച്ചിരുന്നു.
15 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]