
കൊല്ലം∙ അറബിക്കടലിൽ മുങ്ങിയ ‘എംഎസ്സി എൽസ 3’ ചരക്കു കപ്പലിന്റെ നിരീക്ഷണത്തിനും പട്രോളിങ്ങിനും നിയോഗിച്ചിട്ടുള്ള കൂറ്റൻ ടഗ് ‘കാനറ മേഘ്’ കൊല്ലം തുറമുഖത്ത് എത്തി. ജീവനക്കാർ മാറി കയറുന്നതിനും ശുദ്ധജലവും മറ്റു സാധനങ്ങളും സംഭരിക്കുന്നതിനും സുരക്ഷ ഉപകരണങ്ങൾ എടുക്കുന്നതിനുമാണു തുറമുഖത്തെത്തിയത്.
ടഗ്ഗിൽ 16 ജീവനക്കാരാണുള്ളത്. ഇതിൽ 2 പേരാണ് ഡ്യൂട്ടി മാറി കയറിയത്.
വെള്ളവും അവശ്യസാധനങ്ങളും സംഭരിച്ച ശേഷം ടഗ് ആഴക്കടലിലേക്കു മടങ്ങി. 15 ദിവസം കഴിഞ്ഞ് ഇതേ ആവശ്യങ്ങൾക്കായി ടഗ് വീണ്ടും കൊല്ലം തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്.
തുറമുഖത്തെ ഷിപ്പിങ് ഏജന്റ് ആയ സത്യം ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് ആണ് ടഗിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്.
പോർട്ട് പർസർ സുനിൽ, കൺസർവേറ്റർ മനോജ് എന്നിവർ ആവശ്യമായ സഹായങ്ങൾ ചെയ്തു. ടഗിന്റെ ഉടമകളും ചാർട്ടർമാരും ജീവനക്കാരും തുറമുഖത്തു ലഭിച്ച സൗകര്യങ്ങളിൽ തൃപ്തി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]