
സുഹൃത്തിന്റെ പിതാവിനു രക്തം നൽകിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ സുഹൃത്തിന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ രക്തം നൽകാനെത്തിയ യുവാവു രക്തം നൽകിയ ശേഷം ഹൃദ്രോഗം മൂലം മരിച്ചു. പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലാണു സംഭവം. പുനലൂർ മണിയാർ പരവട്ടം മഹേഷ് ഭവനിൽ മഹേഷ് കുമാർ (36) ആണു മരിച്ചത്. പാലിയേറ്റീവ് കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിന്റെ പിതാവിനു രക്തം നൽകാൻ ഇന്നലെ ഉച്ചയോടെ മഹേഷ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെത്തി. രക്തം ശേഖരിക്കുന്നതിനു മുൻപു പ്രഷർ, പൾസ് എന്നിവ പരിശോധിച്ചു. രക്തം നൽകിയ ശേഷം പുറത്തേക്ക് ഇറങ്ങി ശീതള പാനീയം കുടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു.
ഇസിജി എടുത്തപ്പോൾ വ്യത്യാസം ശ്രദ്ധയിൽപെട്ടു. ഉടൻ ഐസിയുവിൽ പ്രവേശിപ്പിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ടും ഓപ്പറേഷൻ തിയറ്ററിൽ ഉണ്ടായിരുന്ന അനസ്തെറ്റിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇതര വിദഗ്ധർ അടങ്ങുന്ന സംഘവും മഹേഷിന്റെ ജീവൻ രക്ഷിക്കാൻ ഏറെ നേരം പണിപ്പെട്ടു. എല്ലാ പരിശ്രമങ്ങളും വിഫലം ആകുകയായിരുന്നു.നിർമാണ തൊഴിലാളിയായിരുന്നു മഹേഷ് കുമാർ. പരേതനായ മനോഹരന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ സുജിത. മക്കൾ: അഭിനവ്, അർപ്പിത, ഐശ്വര്യ. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് 11ന്.