
കൊല്ലം ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരിശോധന ക്യാംപ് ഇന്ന്;പുനലൂർ ∙ ഭാരത് മാതാ ഐടിഐയുടെ നേതൃത്വത്തിൽ സൗജന്യ കേൾവി പരിശോധന ക്യാംപ് ഇന്നു രാവിലെ 10നു പുനലൂർ ബിഷപ് മെമ്മോറിയൽ സെമിനാർ ഹാളിൽ നടക്കും. ഫോൺ – 97469 90812, 94465 51449.
പുനർ ലേലങ്ങൾ മാറ്റി
ചാത്തന്നൂർ ∙ പഞ്ചായത്ത് ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പുനർ ലേലങ്ങൾ സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചെന്ന് അധികൃതർ അറിയിച്ചു.
സ്വയം തൊഴിൽ പരിശീലനം
കൊല്ലം∙ കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന സിസിടിവി ഇൻസ്റ്റലേഷൻ സർവീസ്, വസ്ത്ര,ചിത്ര കല- ഫാഷൻ ഡിസൈനിങ,് മൊബൈൽ ഫോൺ സർവീസിങ് പരിശീലന ത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്എസ്എൽസി പാസായിട്ടുള്ളവരും 18നും 45നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. പരിശീലനവും ഭക്ഷണവും സൗജന്യം. വിവരങ്ങൾക്ക്: ഡയറക്ടർ, കനറാ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, കെഐപി ക്യാംപസ്, കൊട്ടിയം പി.ഒ., കൊല്ലം, പിൻ- 691571. 0474-2537141.
ബോധവൽക്കരണം
കൊല്ലം ∙ കേൾവി പരിമിതിയുള്ള വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും തുടർ പഠന, തൊഴിൽ സാധ്യതകളെക്കുറിച്ച് അവബോധം നൽകുന്നതിനുമായി തിരുവനന്തപുരം നിഷ്, കൊല്ലം വേദിക് ഐഎഎസ് അക്കാദമി എന്നിവ സംയുക്തമായി നടത്തുന്ന സൗജന്യ ബോധവൽക്കരണ ക്ലാസ് 12നു കൊല്ലം വേദിക് ഐഎഎസ് അക്കാദമിയിൽ നടക്കും. താൽപര്യമുള്ള 5നും 18നും ഇടയിൽ പ്രായമുള്ള കേൾവി പരിമിതിയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. റജിസ്ട്രേഷന്: 7736248477.
സ്പോട് അഡ്മിഷൻ
പാരിപ്പള്ളി ∙ കെൽട്രോൺ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്സ് ( ഒരു വർഷം) പ്രഫഷനൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിങ്സ് (ഒരു വർഷം) എന്നീ കോഴ്സുകളിലേക്കു സ്പോട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക്: 9072592412, 9072592416