ശാസ്താംകോട്ട ∙ 16 ട്രെയിനുകൾക്ക് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചെങ്കിലും ശാസ്താംകോട്ട
സ്റ്റേഷനെ ഒഴിവാക്കിയതിൽ പ്രതിഷേധം. കണ്ണൂർ, മാവേലി, ഇന്റർസിറ്റി എന്നീ എക്സ്പ്രസ് ട്രെയിനുകളിൽ ചിലതിനെങ്കിലും സ്റ്റോപ് അനുവദിക്കുമെന്ന ജനപ്രതിനിധികളുടെ ഉറപ്പാണ് പാഴായത്.
ഏറനാട് എക്സ്പ്രസിനു സ്റ്റോപ് അനുവദിച്ച വേളയിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യനും കൊടിക്കുന്നിൽ സുരേഷ് എംപിയും ഇതു സംബന്ധിച്ച് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു.
കോവിഡിനെ തുടർന്നു നിർത്തലാക്കിയ കണ്ണൂർ എക്സ്പ്രസിന്റെ സ്റ്റോപ് മറ്റ് എല്ലാ സ്റ്റേഷനുകളിലും പുനഃസ്ഥാപിച്ചെങ്കിലും ശാസ്താംകോട്ടയിൽ മാത്രം തഴഞ്ഞു.
ആലപ്പുഴ വഴിയുള്ള മാവേലി എക്സ്പ്രസിന് സ്റ്റോപ് അനുവദിച്ചാൽ പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നവർക്കും തിരുവനന്തപുരം ഭാഗത്തേക്ക് പതിവായി ജോലിക്ക് പോകുന്നവർക്കും ഏറെ സഹായകരമാകും. യാത്രക്കാരുടെ എണ്ണം വർധിക്കുമ്പോഴും ആനുപാതികമായി സ്റ്റോപ്പുകൾ ലഭിക്കാത്തതാണ് പ്രതിഷേധത്തിനു കാരണമായത്.
യാത്രക്കാരുടെ സംഘടനകളും മറ്റ് സംഘടനകളും പൊതു പ്രവർത്തകരും പ്രദേശവാസികളും അടക്കം പലതവണ നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

