കുന്നിക്കോട്∙ കൈ കാണിച്ചിട്ടും നിർത്താതെ പോയ ഓട്ടോ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് (എഎംവിഐ) നേരെ കയ്യേറ്റം. പ്രതികളെ പൊലീസ് ജീപ്പിൽ കയറ്റാനുള്ള ശ്രമത്തിനിടെ കൈ വിലങ്ങ് ഉപയോഗിച്ച് എസ്ഐക്ക് നേരെയും ആക്രമണം.
സംഭവത്തിൽ കുന്നിക്കോട് ബീന മൻസിലിൽ അനസ് (27), മഞ്ഞക്കാലയിൽ സാബു (30), വിളക്കുടി പാറ്റൂർ മേലേതിൽ സജീർ (മുനീർ 30) എന്നിവരെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവങ്ങളുടെ തുടക്കം.
പൊലീസ് പറഞ്ഞത്: വിളക്കുടി പഞ്ചായത്ത് ഓഫിസിനു മുന്നിൽ പരിശോധനയ്ക്കായി നിന്ന മോട്ടർ വെഹിക്കിൾ എഎംവിമാർ കൈ കാണിച്ചിട്ടും നിർത്താതെ പോയ ഓട്ടോറിക്ഷയുടെ പിന്നാലെ പോയി വാഹനം തടഞ്ഞു.
ഓട്ടോയിലുണ്ടായിരുന്ന പ്രതികളെയും ഓട്ടോയും കസ്റ്റഡിയിലെടുക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് പ്രതികൾ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത്. എഎംവി അമൻലാലിനെ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി വിടുന്നതിനായി ദേഹോപദ്രവം ഏൽപിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, ഇവരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയും ശാരീരിക പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് പൊലീസ് ജീപ്പിലേക്ക് കയറ്റുമ്പോഴാണ് കൈ വിലങ്ങ് ഉപയോഗിച്ച് എസ്ഐ സാബുവിനെ ആക്രമിച്ചത്.
സാബുവിന്റെ മുഖത്ത് പരുക്കേറ്റിട്ടുണ്ട്. ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യപിച്ച് ലക്കു കെട്ട അവസ്ഥയിലായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.
ഒന്നാം പ്രതി അനസ് വേറെ കേസുകളിലും പ്രതിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

